രാഷ്ട്രീയ ഇസ്‌ലാം എന്നാൽ, അധികാരത്തിൽ വന്ന ഇസ്‌ലാം എന്നാൽ അത് ആ രാജ്യത്തെ സംഘപരിവാറാണ്.

ദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായതോടെ തെളിഞ്ഞുവരുന്ന ഒരു പഴയ വസ്തുത, സംഘപരിവാറിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് കേരളത്തിലെ മിക്ക സ്വത്വവാദ-രാഷ്ട്രീയ ഇസ്‌ലാം സംഘങ്ങളും എന്നാണ്. കമ്മ്യൂണിസ്റ്റുകാർക്കെതിരെ അട്ടിമറിയും ആക്രമണവും നടത്താൻ ആഗോള തലത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നും അച്ചാരം വാങ്ങിയ ചരിത്രമുള്ള രാഷ്ട്രീയ ഇസ്‌ലാം ബ്രദർഹുഡ് മാതൃക കക്ഷികൾക്ക് അതൊന്നും പുത്തരിയല്ല. മുസോളനിയെ മാതൃകയാക്കിയ, തന്റെ ഇസ്‌ലാമിക രാജ്യത്തിൽ അമുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരായിരിക്കുമെന്ന് (Zimmis) എഴുതിവെച്ച, ജനാധിപത്യത്തെത്തന്നെ വെറുത്ത, മൗലാനാ മൗദൂദിയുടെ അനുയായികൾക്കും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയിൽ ഇടതുപക്ഷവിരോധം പൂത്തുലയുന്നതും സ്വാഭാവികം.

സകലമാന രാഷ്ട്രീയ ഇസ്‌ലാം പോരാളികളും യു.ഡി.എഫ് സ്വതന്ത്രരാണ്. കോൺഗ്രസ് പണ്ടും ബ്രാഹ്മിണിക് മൂല്യങ്ങൾക്കെതിരായതുകൊണ്ട് കുഴപ്പമില്ല.

ഏതാണ്ടിതേ പണിയിലാണ് ദളിത് സ്വത്വവാദ രാഷ്ട്രീയവും അകപ്പെട്ട കളി. ഇന്ത്യയിൽ ഏതാണ്ടെല്ലായിടത്തും സംഘപരിവാറിന്റെ പാളയത്തിലാണ് ദളിത് സ്വത്വവാദി മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ. സംഘപരിവാറിനെയോ ഹിന്ദുത്വ ഭീകരതയേയോ വിമർശിക്കുന്ന ഒരു കുറിപ്പ് പോലും അവരിൽ നിന്നും കാണില്ല. പഴയ ബോംബെ ബ്രാഹ്മിൻ ബോയ്സ് കടലാസും പൊക്കിപ്പിടിച്ചുള്ള അകാലികമായ ചില ജല്പനങ്ങളല്ലാതെ. കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് രാജവീഥിയൊരുക്കിയ ശബരിമല സവർണ ലഹളയുടെ സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും കൊണ്ടാടിയ കോൺഗ്രസിനോട് അവർക്കൊരു വിരോധവുമില്ല. സകലമാന രാഷ്ട്രീയ ഇസ്‌ലാം പോരാളികളും യു.ഡി.എഫ് സ്വതന്ത്രരാണ്. കോൺഗ്രസ് പണ്ടും ബ്രാഹ്മിണിക് മൂല്യങ്ങൾക്കെതിരായതുകൊണ്ട് കുഴപ്പമില്ല.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ മത്സരിക്കുന്ന ഒരു ഇടതുമുന്നണി സ്ഥാനാർത്ഥിയെ, അച്ഛൻ നമ്പൂരിയുടെ വേദമന്ത്രവും വിപ്ലവവും ഒരു പോലെ പഠിച്ചു എന്നൊക്കെ വിശേഷിപ്പിച്ചിട്ട ഒരു ഓൺലൈൻ പോസ്റ്ററാണിപ്പോൾ താരം. ഒരു പ്രത്യയശാസ്ത്രം എന്ന നിലയിൽ ജാതിയും മതവും കൊണ്ടുനടക്കുന്ന ജാതിവ്യവസ്ഥ ഒരു രാഷ്ട്രീയ ധർമ്മമാക്കിയ സംഘപരിവാറിനെതിരെ ഒരക്ഷരം മിണ്ടാത്ത സ്വത്വ-രാഷ്ട്രീയ ഇസ്‌ലാം വാദികളുടെ സൂക്ഷ്മദർശിനികൾ കേരളത്തിലെ ഓരോ ഓൺലൈൻ കുറിപ്പും നോക്കി ഇടതുകക്ഷികളിലെ അംഗങ്ങളിലെ ജാതിബോധം കണ്ടെത്തുന്നതിൽ ഒരു കരാർപ്പണി കാണരുത് എന്ന് മാത്രം പറയരുത്. അതായത് കേരളത്തിൽ 5 ലക്ഷത്തിലേറെ സി.പി.ഐ (എം) അംഗങ്ങളുണ്ട്. സി.പി.ഐക്കുമുണ്ട് ലക്ഷത്തിനു മേൽ. ഇവരെല്ലാം ഹെഗൽ മുതൽ മാർക്‌സിലെത്തി, ഇന്ത്യൻ ജാതി വ്യവസ്ഥ പഠിച്ച്, ഗ്രാംഷിയും ലുകാച്ചും അൽത്തൂസറുമൊക്കെ അടിത്തറയും ഉപരിഘടനയും സംബന്ധിച്ച് പറഞ്ഞതിനെ ഇന്ത്യൻ സാഹചര്യത്തോട് ചേർത്ത് വെച്ച്, മജൂംദാറും ആർ. എസ്. ശർമയും ഡി ഡി കൊസാംബിയും, റൊമീല ഥാപ്പറും, സുവീര ജൈസ്വാളും അടക്കമുള്ളവരെ വായിച്ച് ജാതിവിരുദ്ധതയുടെ പുതിയ പരിപ്രേക്ഷ്യം നേടിയവരാകണം എന്ന വാശി സ്വത്വവാദികൾക്ക് ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷെ എന്തുചെയ്യാം നിർഭാഗ്യവശാൽ അങ്ങനെയല്ല വസ്തുത.

ഇവിടെ കുഞ്ഞാലിക്കുട്ടിയും കൂട്ടരുമാണ് അമിത്ഷായുടെ ഒളിസൈന്യമെങ്കിൽ ഒവൈസിക്ക് ഇന്ത്യൻ മുസ്ലീമിനെ ഇസ്ലാമോഫാസിസ്റ്റ് എന്ന ആഗോള ഇസ്‌ലാമിക് രാഷ്ട്രീയ സ്വപനത്തിലേക്ക് അണിചേർക്കലാണ് സ്വപ്നം.

അതുകൊണ്ടാണ് ഇടതുപക്ഷം നിരന്തരമായ ആന്തരിക സംഘർഷങ്ങളിലൂടെ പുതിയ നിലപാടുകളിലേക്കെത്തേണ്ടതുണ്ട് എന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്നത്. എന്നാലത് ഒരുളുപ്പുമില്ലാതെ സംഘപരിവാറിന്റെ കരാർപ്പണി ഏറ്റെടുത്ത സ്വത്വവാദി-രാഷ്ട്രീയ ഇസ്‌ലാം ഇടതുപക്ഷ വിരുദ്ധതയുടെ മാനദണ്ഡങ്ങൾ വെച്ചല്ല. ബിഹാറിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുകക്ഷികൾ ഒരു മുന്നണിയുണ്ടാക്കി മത്സരിച്ചപ്പോൾ തകർത്തില്ലേ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി എന്ന് നാഴികയ്ക്ക് നാല്പതുവട്ടം തെറിവിളിച്ച ജമാ അത് കുഴലൂത്തുകാരിപ്പോൾ ഒവൈസിയുടെ മുസ്‌ലിം സ്വത്വ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് വാചാലരാകുന്നത്. ഇനി ബംഗാളിലേക്കാണ് ഒവൈസി. ഇവിടെ കുഞ്ഞാലിക്കുട്ടിയും കൂട്ടരുമാണ് അമിത്ഷായുടെ ഒളിസൈന്യമെങ്കിൽ ഒവൈസിക്ക് ഇന്ത്യൻ മുസ്ലീമിനെ ഇസ്ലാമോഫാസിസ്റ്റ് എന്ന ആഗോള ഇസ്‌ലാമിക് രാഷ്ട്രീയ സ്വപനത്തിലേക്ക് അണിചേർക്കലാണ് സ്വപ്നം.

2015ലെ പഞ്ചായത്ത്‌ ഇലക്ഷന്‍

നേരത്തെ സൂചിപ്പിച്ച കൊല്ലത്തെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള സ്വത്വവാദ-രാഷ്ട്രീയ ഇസ്‌ലാം അധിക്ഷേപത്തിന്റെ അടിയിൽ വന്ന ഒരു പരാമർശം, “ഇതെന്താ, Matrimonial പരസ്യമോ എന്നാണ്.” ഇത്രയും സ്ത്രീവിരുദ്ധമായ ബോധത്തിൽ നിന്നുകൊണ്ടാണ് വിമോചനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യാജ വാചകമടി. സ്ത്രീ സ്ഥാനാർത്ഥികളുടെ Online Poster കൾക്ക് കീഴിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങളിടുന്ന “പൊതു” വിൽ നിന്നും വ്യത്യസ്തമായ ഹലാൽ തെറികളാണ് ജമാ അത്-സ്വത്വ പരിശുദ്ധർ ഇടുന്നത് എന്ന് സമാധാനിക്കുകയെ വഴിയുള്ളു.

ദളിത് സ്വത്വവാദത്തിൽ നിന്നും കൂടുതൽ സത്യസ്വത്വം കിട്ടണമെങ്കിൽ വഴി വേറെയാണെന്ന്.

സംഘപരിവാറിനനുകൂലമായി ഇടതുപക്ഷത്തെ ഇല്ലാതാക്കാനും സാമൂഹ്യവൈരുധ്യങ്ങളെയും സംഘർഷങ്ങളെയും ഇല്ലാതാക്കി കേവലമായ സ്വത്വബോധത്തിലേക്ക് മനുഷ്യരെ ചുരുക്കിയെടുത്ത് “പൊതു”വിനേയും “മനുഷ്യൻ” എന്ന പൊതുവിനെപ്പോലും ഇല്ലാതാക്കിക്കൊണ്ട് ഭരണകൂടങ്ങൾക്കും മുതലാളിത്ത ചൂഷണത്തിനും എതിരായ എല്ലാവിധ സമരങ്ങളെയും ദുർബലമാക്കാനുള്ള രാഷ്ട്രീയമാണ് Political Islam ഉം സ്വത്വവാദികളും ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് സി.പി.ഐ (എം) പീഡനത്തിൽ നിന്നും രക്ഷനേടാൻ ദളിതർക്ക് കേരളത്തിൽ 2020-ലുള്ള വഴി ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്നും അതിനു എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് വക സത്യസരണിയുണ്ടെന്നും കാണുന്നത്. ദളിത് സ്വത്വവാദത്തിൽ നിന്നും കൂടുതൽ സത്യസ്വത്വം കിട്ടണമെങ്കിൽ വഴി വേറെയാണെന്ന്. രാഷ്ട്രീയ ഇസ്‌ലാം എന്നാൽ, അധികാരത്തിൽ വന്ന ഇസ്‌ലാം എന്നാൽ അത് ആ രാജ്യത്തെ സംഘപരിവാറാണ്.

0 0 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments