കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്

വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.