ഇനിയൊഴുകാനാവില്ലെന്നമട്ടിൽ
തടാകമൊരു പെണ്ണിനെപ്പോലുറങ്ങുന്നു

ഏകനൗകയിലാകാശം
തുഴഞ്ഞെത്തുമീറൻ തണുപ്പും
താണ്ടുമൊരു തുലാമഴപോലവളിരുളുന്നു
ചിലപ്പോളിത്തിരി വെളിച്ചം തൂകുമൊരു
മിന്നൽച്ചിരി കണക്കേ തെളിയുന്നു
ഇലകളിൽ നിറമൊഴിയും ശിശിരം
വെയിലിനെ ചുരുട്ടിയെടുക്കുന്നു
ഇനിയൊഴുകാനാവില്ലെന്നമട്ടിൽ
തടാകമൊരു പെണ്ണിനെപ്പോലുറങ്ങുന്നു
അതിദ്രുതം ഭൂമി കീറുന്നു
ഭ്രാന്തമായൊരു കാറ്റവളെയതി-
ലേക്കാഴ്ത്തുന്നു, തണുപ്പേറ്റുന്നു
കുന്നിറങ്ങും പൂക്കാലവും
കവർന്നുകൊണ്ടോടിമറയും
വിചിത്രവിഷാദങ്ങൾ
പ്രത്യാനയനം, മറന്നുപോയൊരു ദിവസവുമായി
വാതിലിനപ്പുറമൊരു കാലം
ഗ്രാമസന്ധ്യയിലെ തോർച്ചപോൽ
അവളിൽ പൂക്കുന്നു
ഇരുൾ കനക്കുന്നു വീണ്ടും
രാത്രിയെത്താനിനിയേറെയെങ്കിലും.
Cover illustration by Kitty Sabatier
Good one
Thank you!
Pirya touch
Thank you! 😍
നനായിട്ടുണ്ട്
Thanks for reading!
Good
Thank you.
പ്രിയാ, പ്രകൃതിയും പെണ്ണും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ബന്ധം. നന്നായി
നന്ദി സന്തോഷം 🙏🏼