കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്

വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.

നിണനീര്

വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.

എ. കെ. രാമാനുജന്റെ രണ്ടു കവിതകള്‍

ഇവിടത്തെ പഴയ ബാറുകള്‍ക്ക്
ഏച്ചുകൂട്ടിയ പാലങ്ങള്‍ക്കടിയിലേക്ക്‌
തുറക്കുന്ന വെള്ളച്ചാലുകളുണ്ട്,
വൈക്കോലും പെണ്ണുങ്ങളുടെ മുടിയുമെല്ലാം
വന്നടിഞ്ഞ്, അതെല്ലാം അടയും..