എന്നാലും രാജീവൻ ഇപ്പോഴും പ്രത്യേകം പറയാറുണ്ട്, ചുഴലി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്.
രാജീവൻ പറയാറുള്ളത് ചുഴലി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്. കാരണം, രാജീവന് കാസർഗോട്ടെ ഒരു കശുവണ്ടി കമ്പനി ഇന്റർവ്യൂവിന് വിളിച്ചു എന്നു കേട്ടപ്പോൾ തന്നെ അയാൾക്കുള്ള ട്രെയിൻ ടിക്കറ്റ് സുധാകരേട്ടൻ തരപ്പെടുത്തി കൊടുത്തു. കാസർഗോഡ് ചെന്ന് കൂടുതൽ ഗതികേടൊന്നും ഉണ്ടാവാതിരിക്കാൻ അതേ കശുവണ്ടി കമ്പനിയിൽ ക്ലാർക്കായി ജോലിചെയ്യുന്ന സഖാവ് പ്രസാദിന് കൊടുക്കാൻ ഒരു കത്തും കൊടുത്തയച്ചു.
കണ്ണൂരിൽ നിന്നും വണ്ടി കയറുമ്പോൾ രാജീവന് കത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. കൂടിപ്പോയാൽ അയാൾ ഒരു കാലിച്ചായ വാങ്ങിത്തരുമായിരിക്കും, അല്ലെങ്കിൽ തിരിച്ചു പോകുമ്പോൾ വല്ല ഓട്ടോയും വിളിച്ചു തരുമായിരിക്കും. പക്ഷെ, കാസര്‍കോടെത്തി കത്ത് കൊടുത്തപ്പോൾ കാര്യങ്ങളൊന്നും അങ്ങനായിരുന്നില്ല.
പ്രസാദ് ഒരു ചെറിയ മനുഷ്യനായിരുന്നു. കത്ത് വായിച്ചപ്പോൾ തന്നെ ശ്രദ്ധിക്കാൻ പാകത്തിന് പ്രസാദിന് ചെറിയ ഭാവമാറ്റങ്ങൾ ഉണ്ടായെങ്കിലും, സുധാകരേട്ടന്റെ കയ്യക്ഷരം തീരെ മോശമായത് കൊണ്ട് കത്ത് വായിക്കാൻ പണിപെടുന്നതാകും എന്നു കരുതി രാജീവൻ സമാധാനിച്ചു.
”ഒറ്റക്ക് പോണ്ട ഞാനും വരാം” എന്നു പ്രസാദ് പറഞ്ഞപ്പോൾ മാത്രമാണ് കാര്യം കാസർകോടിന്റെ സ്നേഹമാണോ പ്രസാദിന്റെ മാത്രം വിഷയമാണോ എന്നു രാജീവന് സംശയമുണ്ടായി തുടങ്ങിയത്.
മലബാറുകാരുടെ സ്നേഹത്തെ കുറിച്ഛ് കുറെ കേട്ടിട്ടുണ്ടെങ്കിലും കാസർകോട്ടുകാരുടെ സ്നേഹത്തെ പറ്റി രാജീവൻ തീരെ കേട്ടിട്ടുണ്ടാവില്ല. കത്ത് വായിച്ചു കഴിഞ്ഞപ്പോ തന്നെ പ്രസാദ് അയാളെയും കൂട്ടി അടുത്തുള്ള ഹോട്ടലിൽ കയറി. ചായയും പലഹാരവും മറ്റും വാങ്ങി എന്നുമാത്രമല്ല, പൈസ പോലും കൊടുക്കാൻ സമ്മതിച്ചില്ല. അവിടെ നിന്നിറങ്ങാൻ നേരം മുഖം കഴുകാൻ പോയപ്പോൾ ”ഒറ്റക്ക് പോണ്ട ഞാനും വരാം” എന്നു പ്രസാദ് പറഞ്ഞപ്പോൾ മാത്രമാണ് കാര്യം കാസർകോടിന്റെ സ്നേഹമാണോ പ്രസാദിന്റെ മാത്രം വിഷയമാണോ എന്നു രാജീവന് സംശയമുണ്ടായി തുടങ്ങിയത്.
അവിടുന്നങ്ങോടാണ് പ്രശ്നങ്ങളൊരിത്തിരി ഗുരുരതരമായത്. ഇന്റർവ്യൂവിന് കയറിയപ്പോൾ പ്രസാദും കൂടെ കയറി, മാനേജരുടെ ചെവിയിൽ എന്തോ കാര്യം പറഞ്ഞ് അയാൾ ഇറങ്ങിപോയി. മുക്കാൽ മണിക്കൂർ നീണ്ട ഇന്റർവ്യൂവിന്റെ ആദ്യ പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ, പ്രസാദ് മുറിയിലേക്ക് തലയിട്ടു “രാജീവന് കുടിക്കാൻ വല്ലതും വേണോ?” എന്നു ചോദിച്ചു. അടുത്ത പത്തുമിനുട്ടിന് ശേഷവും അയാൾ ഇത് തന്നെ ചെയ്‌തു. മൂന്നാമതും ഇതേ ചോദ്യം ചോദിക്കാനായി അയാൾ തലയിട്ടപ്പോൾ, “ഇന്റർവ്യൂ കഴിഞ്ഞിട്ട് കുടിച്ചാൽ പോരെ” എന്നു രാജീവൻ തനിക്കാവുന്നിടത്തോളം സൗമ്യമായി പറഞ്ഞു. പ്രദീപ് അതിലും സൗമ്യമായി ചിരിച്ച്, വാതിൽ തുറന്ന് മുറിയുടെ ഒരറ്റത്തു പോയി നിന്നു. ഇന്റർവ്യൂ കഴിയുന്നത് വരെ അയാൾ വേറെ എങ്ങോട്ടും മാറിയില്ല. ഇടക്കൊക്കെ വല്ലായ്മയോടെ രാജീവൻ അയാളെ തിരിഞ്ഞു നോക്കിയപോഴൊക്കെ ഉഷാറാണ് എന്ന് കൈകൊണ്ട് അയാൾ ഓരോതവണയും ആംഗ്യം കാണിച്ചുകൊണ്ടിരുന്നു.
കഷ്ടപ്പെട്ട് ചോറിറക്കുന്നതിനിടെ അലോപതിയാണോ ആയുർവേദമാണോ കുടിക്കാറ് എന്നൊക്കെ പ്രസാദ് ചോദിക്കുന്നത് രാജീവൻ കേട്ടില്ല എന്ന് വെച്ചു.
കയ്യിൽ റിസർവേഷൻ ടിക്കറ്റുള്ള രണ്ടരയുടെ ട്രെയിനിന് തീർത്തും പോകാൻ സമ്മതിക്കാതെ, ഭക്ഷണം കഴിച്ചിട്ട് മാത്രം പോയാൽ മതി എന്ന് പ്രസാദ് നിർബന്ധം പിടിച്ചപോഴേക്കും രാജീവൻ സാമാന്യം പേടിക്കാൻ തുടങ്ങിയിരുന്നു. കഷ്ടപ്പെട്ട് ചോറിറക്കുന്നതിനിടെ അലോപതിയാണോ ആയുർവേദമാണോ കുടിക്കാറ് എന്നൊക്കെ പ്രസാദ് ചോദിക്കുന്നത് രാജീവൻ കേട്ടില്ല എന്ന് വെച്ചു. അപ്പോഴൊക്കെയും അയാൾ സുധാകരേട്ടനെ വല്ലാതെ സ്മരിച്ചു.
സുധാകരേട്ടന്റെ കത്ത് വളരെ ചുരുങ്ങിയ നാലുവരിയായിരുന്നു.
ഓട്ടോയിൽ രാജീവന്റെ കൂടെ റയിൽവേ സ്റ്റേഷൻ വരെ പ്രസാദും പോന്നു. യാത്രക്കിടെ കുടിക്കാൻ വെള്ളവും മറ്റും വാങ്ങിക്കൊടുത്ത ശേഷം അയാളുടെ ബാഗും കുടയും രാജീവൻ ഏല്പിച്ച് അയാൾ രാജീവനുള്ള ജനറൽ ടിക്കറ്റെടുക്കാൻ പോയി. ബാഗിന്റെ പുറമെയുള്ള അറയിൽ സുധാകരേട്ടന്റെ കത്ത് പുറത്തേക്ക് ഒരല്പം തള്ളിയിരിക്കുന്നത് അപ്പോഴാണ് അയാൾ ശ്രേദ്ധിച്ചത് . ട്രെയിൻ ലേശം നേരത്തെ വരാൻ പ്രാർത്ഥിച്ചുകൊണ്ട്, തനിക്ക് ആളു മാറിയതാണോ അല്ലെങ്കിൽ സുധാകരേട്ടൻ കത്ത് മാറിയതാണോ എന്നറിയാൻ രാജീവൻ പെട്ടന്ന് തന്നെ കത്ത് തുറന്നു വായിച്ചു.
ടിക്കറ്റ് എടുത്തു തിരിച്ചു വന്ന പ്രസാദിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് രാജീവൻ നാട്ടിലേക്ക് വണ്ടി കയറിയത്. സുധാകരേട്ടന്റെ കത്ത് വളരെ ചുരുങ്ങിയ നാലുവരിയായിരുന്നു.
”ഈ കത്തുമായി വരുന്നയാൾ ചുഴലിക്കാരനാണ്. ഇയാൾക്കാവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകുക. എനിക്ക് വളരെ വേണ്ടപ്പെട്ട ആളാണ്.”
ചുഴലി രാജീവന്റെ അസുഖമല്ല സ്ഥലപ്പേരാണ് എന്ന് വണ്ടികയറാൻ നേരം പ്രസാദിനോട് പറയാനൊന്നും അയാൾ നിന്നില്ല എന്നതാണ് വാസ്തവം. രാജീവന് കശുവണ്ടി കമ്പനിയുടെ ജോലി കിട്ടാതിരുന്നതു കൊണ്ടും പ്രസാദ് ക്ഷണം സ്വീകരിച്ചു കണ്ണൂരുവരെ വരാതിരുന്നത് കൊണ്ടും പിന്നീട് അയാൾ ഇതറിയാൻ പ്രത്യേകിച്ച് സാധ്യതയൊന്നും ഇല്ല. എന്നാലും രാജീവൻ ഇപ്പോഴും പ്രത്യേകം പറയാറുണ്ട്, ചുഴലി ലോക്കൽകമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്.
ഒരു നല്ല വായനാനുഭവം
Good work dear❤️
Super di
പ്രസാദ് പാർട്ടിയുടെ ശക്തനായ കേഡറായിരുന്നിരിക്കണം
Malabarum communisavum party local committee ok cherumbo indavunna oru avial combination ind. But athinte ruchi annum innum eppolum vibhageeyathakalillathathum upadikalillathathumaya snehathinte mathramanu.
Nice one