നിണനീര്

വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.

കുഞ്ഞു സൂഫി എഴുതിക്കൊണ്ടിരിക്കുമ്പോൾ

“മരുഭൂമിയെ സുന്ദരമാക്കുന്നതെന്തെന്നാൽ,”കൊച്ചു രാജകുമാരൻ പറഞ്ഞു,“അതെവിടെയോ ഒരു കിണർ ഒളിപ്പിക്കുന്നു…” – Antoine de Saint-Exupéry, The Little Prince ദേവപ്രിയയുടെ കവിത അനുഭവാർത്ഥങ്ങളുടെ അപൂർവ ജീവനാണ്. ഇവിടെ സ്വത്വത്തിൻ്റെ സൂക്ഷ്മമായ കണക്കെടുപ്പ് നടക്കുന്നു. ഇടയ്ക്കിടെ …

ചെറുപഠനങ്ങൾ : പുരുഷഗണം

ചുംബനത്തിന്റെ ചൂടാറും മുൻപേ“എന്റെ മുറി എന്റെ മാത്രം മുറി”യെന്ന് ശഠിച്ച്പറഞ്ഞുവിട്ടതാണവനെ.പോയവഴിയിലെ ഉപ്പുപാടുകൾമന:പൂർവ്വം ശ്രദ്ധിക്കാഞ്ഞതാണ്. ആദ്യം മുറിയിലേക്ക് കയറിവന്നത്യൂദാസ് എന്നുപേരുള്ള ഒരു ദൈവപുത്രനായിരുന്നു.എന്റെ നഗരങ്ങൾ കത്തിയെരിയുന്നത് കണ്ടിട്ടുംപാട്ടുപാടി, കണ്ണടച്ച്കണ്ടില്ലെന്ന് കളവുപറഞ്ഞ ദൈവപുത്രൻ!അവനെ നമുക്കൊരു ഒറ്റവരയായി രേഖപ്പെടുത്താം.( …