അന്ന്…

ഈ ഇരുട്ട് ഓർമ്മയാകുന്ന കാലം വരും
നമുക്കന്ന് മണ്ണ് കുഴച്ച് കല്ലടുക്കി,
നീണ്ടതും കുറിയതും ഇടുങ്ങിയതും പരന്നതുമായ
വിളർത്തതും തണുത്തതും തെളിഞ്ഞതും മങ്ങിയതുമായ
മേൽക്കൂരയുള്ളതും ഇല്ലാത്തതുമായ
നമുക്കേറെ പ്രിയപ്പെട്ട ഇടങ്ങളുടെ പണി തുടങ്ങണം..

പ്രിയപ്പെട്ട വിൻസന്റ്‌,

നിനക്കിപ്പോഴും
വീട്ടി തീർത്തിട്ടില്ലാത്ത കടങ്ങളുണ്ടോ?
ഉണ്ടാവും. ആളുകൾ ഇപ്പോഴും
നിന്റെ ചിത്രങ്ങൾ വിറ്റു പോവുന്നുണ്ടോ
നിനക്കു പണം കിട്ടുന്നുണ്ടോ എന്ന്
അന്വേഷിക്കുന്നുണ്ട്‌.
രണ്ടാമത്തേതിൽ തന്നെയാണ്‌
അവർക്ക്‌ ഇപ്പോഴും ആകാംക്ഷ.