പാറ്റേഴ്സൺ, സമയക്രമങ്ങളിൽ ഒരു മനുഷ്യൻ

പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും.

ആവേ മരിയ

വിയർപ്പ് മാത്രം മണക്കുന്ന ആ മുറിയുടെ തേക്കാത്ത ചുവരുകളിൽ, റോസ ഓരോ തവണയും വാങ്ങുന്ന മെഴുകുതിരിക്കൂടിന്റെ പുറത്തുള്ള കന്യാ മറിയത്തിന്റെ ചിത്രങ്ങൾ വെട്ടിയെടുത്തു ഒട്ടിച്ചു വച്ചുകൊണ്ടിരുന്നു. ഓരോ തവണ ഇളകി പോകുന്നതിനെയൊക്കെയും മൊട്ടുസൂചി കൊണ്ടു കുതിത്തറച്ചു ഉറപ്പിച്ചുകൊണ്ടിരുന്നു.

മലബാര്‍ കലാപത്തെ കുറിച്ചു എ.കെ.ജി. നടത്തിയ പ്രസംഗം

മലബാര്‍ കലാപത്തെ വാഴ്ത്തിക്കൊണ്ട് സഖാവ് എ.കെ.ജി 1946 ഓഗസ്ത് 25ന് പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗത്തിൻ്റെ പൂർണരൂപം.

പദ്മരാജന്‍ ക്ഷമിക്കുക, മണ്ണാറത്തൊടി ജയകൃഷ്ണന്‍ വെറുമൊരു ഫ്യൂഡല്‍ സൈക്കോയാണ്.

ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.

ആരും മരിക്കാത്ത കഥ ഒരു സ്വപ്നം മാത്രമാണ്.

വിയോഗവും ദുഃഖവും ഇല്ലാത്ത കഥളൊന്നും അയാളുടെ കൈവശമില്ല. ആരും മരിക്കാത്ത കഥ ഇല്ല എന്ന തിരിച്ചറിവിലേക്ക് പത്മരാജന്‍ കൃതികളിലൂടെയുള്ള സഞ്ചാരം വായനകാരെ കൊണ്ടെത്തിക്കും.