സ്വന്തം കുട്ടികൾ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്പോൾ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്പോൾ കൊലപാതകമാകും.
അത്തരം കഥകള്‍ നമ്മള്‍ പറയണം
നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ? എനിക്ക് തോന്നുന്നില്ല.
പദ്മരാജന്‍ ക്ഷമിക്കുക, മണ്ണാറത്തൊടി ജയകൃഷ്ണന്‍ വെറുമൊരു ഫ്യൂഡല്‍ സൈക്കോയാണ്.
ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.