കാഴ്ചകളുടെ സാധ്യത കടലുപോലെയാണ്. അത് തിരിച്ചറിഞ്ഞ ചിലരെ ഫോടോഗ്രാഫേഴ്സ് എന്ന് വിളിക്കും, ചിലരെ സംവിധായകരെന്നും ചിത്രകാരെന്നുമൊക്കെ വിളിക്കും. പേരുകള്‍ നീണ്ടു പോകുന്നിടയ്ക് ഇതൊന്നുമല്ലാത്ത മനുഷ്യന്മാരും കാഴ്ചകള്‍ കണ്ടു കൊണ്ടേയിരിക്കും, ഉള്ളിലൊരു ചിത്രസൂത്രവും തീര്‍ക്കും. ചരടില്‍ കോര്‍ത്ത ചിത്രങ്ങളാണ് നമ്മുടെ ഓര്‍മ്മകള്‍. അവര്‍ക്ക് അത് പകര്‍ത്താന്‍ അറിയാത്തതുകൊണ്ട് , അതെല്ലാം അവര് മാത്രമേ കാണുന്നുള്ളൂ. അങ്ങനെ കാഴ്ചകളുടെ സാധ്യത അന്വേഷിച്ചു, അതിന്റെ കഥകള്‍ തേടുകയാണ് ‘ദ സ്റ്റേഷനു’ വേണ്ടി ഫോട്ടോഗ്രാഫര്‍ അരവിന്ദ് സിദ്ധാര്‍ത്ഥ് എസ്.
Talent lies in between the shots