കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇത്തരത്തിലൊരു നിലപാടിന് കാരണം യാന്ത്രികമായ രീതിയിൽ വർഗ്ഗരാഷ്ട്രീയത്തെ കേവലമായ സാമ്പത്തിക ദാരിദ്ര്യ രാഷ്ട്രീയമായി കണ്ടതാണ്. അല്ലാതെ ഇ എം എസിനു നമ്പൂതിരിപ്പാട് എന്ന പേരുണ്ടായതുകൊണ്ടല്ല.
ഇ.എം.എസില്‍ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യം
ഇതൊക്കെയായിട്ടും ഒരു ജന സമൂഹം എന്ന നിലയില്‍ മുസ്ളീങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടു മുഖം തിരിഞ്ഞു നില്ക്കുന്നു. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റുകേറാ മലയായി തുടരുന്നു. ഇങ്ങനെ ഒരു പശ്ചാത്തല വിവരണവും ആ ചോദ്യത്തിനു മുന്നില്‍ വച്ചു.