ന്യൂനപക്ഷത്തിന്‍റെ കലയായ വായനയെ അവരന്ന് മടുപ്പിക്കാത്തതുകൊണ്ടാണ് ഈ നിമിഷത്തിലെനിക്കീ പേനയുടെ കഴുത്തില്‍ മുറുക്കിപിടിക്കാനാവുന്നത്.
ക്രസെന്റോ
വായിൽനിന്ന് ഒലിച്ചിറങ്ങിയ നുരയിൽ കുതിർന്ന കൊന്തയും ഒരു കാല് കട്ടിലിലും ഒന്ന് നിലത്തും. കാറ്റിന്റെ അലർച്ചയ്ക്കനുസരിച്ച് സിംഫണി ഏറിയും കുറഞ്ഞും കൊണ്ടിരുന്നു. പണ്ട് അപ്പന്റെ കൂടെ നടുക്കടലിൽ പോയപ്പോൾ വള്ളത്തിൻ്റെ ചാഞ്ചാട്ടം സഹിക്കാതിരുന്ന പോലെത്തന്നെ …