ഉത്പത്തിയുടെ പുതിയ പുസ്തകം, ഒന്നാം അധ്യായം: ഹവ്വ.

ഹവ്വ ദൈവത്തിന്റെ മുഖത്ത് ഇടത്തെ മൂലയിൽ കണ്ണിന് അല്പം മുകളിലായി തന്റെ ചുണ്ട് ചേർത്ത് ചുംബിച്ചു. ചുളിവ് മാഞ്ഞു.
ദൈവത്തിന് പ്രണയമുണ്ടായി.

ചീരന്റെ ചാവ്

പ്രേമിച്ചിരുന്ന കാലത്ത് വണ്ടിക്കടയിലെ നെയ്യിറ്റുന്ന നെയ്യപ്പവും വാങ്ങിയല്ലാതെ അയാള്‍ അവളെ കാണാന്‍ ചെല്ലുമായിരുന്നില്ല. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുകൊണ്ട് തന്നെ അവരിരുവരും ഒരുമിച്ചുണ്ടായ നേരങ്ങള്‍ക്കൊക്കെ നെയ്യപ്പത്തിന്റെ മണമായിരുന്നു.

പദ്മരാജന്‍ ക്ഷമിക്കുക, മണ്ണാറത്തൊടി ജയകൃഷ്ണന്‍ വെറുമൊരു ഫ്യൂഡല്‍ സൈക്കോയാണ്.

ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.