ഉത്പത്തിയുടെ പുതിയ പുസ്തകം, ഒന്നാം അധ്യായം: ഹവ്വ.

ഹവ്വ ദൈവത്തിന്റെ മുഖത്ത് ഇടത്തെ മൂലയിൽ കണ്ണിന് അല്പം മുകളിലായി തന്റെ ചുണ്ട് ചേർത്ത് ചുംബിച്ചു. ചുളിവ് മാഞ്ഞു.
ദൈവത്തിന് പ്രണയമുണ്ടായി.

കത്ത്

എന്നാലും രാജീവൻ ഇപ്പോഴും പ്രത്യേകം പറയാറുണ്ട്, ചുഴലി ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുധാകരേട്ടൻ വളരെ നല്ലൊരു മനുഷ്യനാണെന്നാണ്.

ചീരന്റെ ചാവ്

പ്രേമിച്ചിരുന്ന കാലത്ത് വണ്ടിക്കടയിലെ നെയ്യിറ്റുന്ന നെയ്യപ്പവും വാങ്ങിയല്ലാതെ അയാള്‍ അവളെ കാണാന്‍ ചെല്ലുമായിരുന്നില്ല. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുകൊണ്ട് തന്നെ അവരിരുവരും ഒരുമിച്ചുണ്ടായ നേരങ്ങള്‍ക്കൊക്കെ നെയ്യപ്പത്തിന്റെ മണമായിരുന്നു.

കണക്കെടുപ്പ്

അർജുനൻ, ഭീമൻ, നകുലൻ. അമ്മിണിയവളെ തിരുത്തിയില്ല. ബന്ധങ്ങളുടെ ശ്രേണികൾക്കൊ ക്രമങ്ങൾക്കൊ അന്നുമിന്നും അർത്ഥമുണ്ടെന്നു അമ്മിണിക്ക് തോന്നിയിട്ടില്ല.

ഫിഫ്റ്റി മില്ലീമീറ്റര്‍ ചിരി

“താഴത്തെ നിലയില്‍ നിങ്ങള്‍ക്ക് ഒരു ഡാര്‍ക്ക് റൂം ഉണ്ടല്ലേ? അവിടെ ഫിലിം കഴുകാന്‍ പറ്റുമോ?
എന്റെ കൈയില്‍ കുറച്ചു നെഗറ്റീവ് ഉണ്ടായിരുന്നു.