സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള രസകരമായ വൈരുദ്ധ്യമാണ് സിനിമയെ ആലോചനാമൃതമായ ഒരനുഭവമാക്കുന്നത് എന്നു തോന്നുന്നു.

കിരോസ്താമിയെ ഓർക്കുന്നത് അവനവനെ ഓർക്കുന്നതു പോലെയാണ്. വൈയക്തികമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന അനുഭവപരിസരമാണ്. സമീപനത്തിലും ശിൽപ്പത്തിലുമെല്ലാം വൈവിദ്ധ്യം പുലർത്തുന്ന സിനിമകൾ. Taste of Cherry, Ten, Certified Copy, Shirin തുടങ്ങി ഓരോന്നും ഓരോ തരത്തിൽ പരീക്ഷണമായിരുന്നു.

ദൃശ്യത്തിലും ശബ്ദത്തിലും ലോകസിനിമയിൽ തന്നെ അന്യാദൃശമായ ഒരു പരീക്ഷണമാണ് Shirin എന്ന ചിത്രം. അതിപുരാതനമായ ഒരു പേർഷ്യൻ പ്രണയകഥ പറയുന്ന സിനിമ തീയറ്ററിൽ ആസ്വദിക്കുന്ന സ്ത്രീമുഖങ്ങളിലൂടെ ക്യാമറ മാറിമാറി സഞ്ചരിക്കുന്നതാണ് സിനിമയിൽ ആദ്യവസാനം നമ്മൾ കാണുന്ന കാഴ്ച.

Abbas Kiarostami 

ഒരു സംഭാഷണം പോലുമില്ല. സിനിമയ്ക്കുള്ളിലെ സിനിമയിലെ സംഭാഷണം അഥവാ ശബ്ദപഥം മാത്രമാണ് നമ്മൾ കേൾക്കുന്നത്. വശ്യസുന്ദരമായ ഈ ശബ്ദപഥത്തിന്റെ സഹായത്തോടെ അർമീനിയൻ രാജകുമാരി ഷിറിന്റെ വിഫലപ്രണയവും തീവ്രവിഷാദവും ഫലപ്രദമായി പ്രേക്ഷകരിലേക്കു പകരാൻ സംവിധായകനു കഴിയുന്നു.

സിനിമയിലെ സിനിമ കാണുന്നവരില്‍ പുരുഷന്മാരുണ്ടെങ്കിലും അവര്‍ പിൻനിരയിലെ നിഴലുകള്‍ മാത്രമാണ്. ഷിറിനുമായി വൈകാരികമായി താദാത്മ്യം പ്രാപിക്കുന്ന സ്ത്രീകളുടെ മുഖത്ത് മിന്നിമറയുന്ന ഭാവരസങ്ങളാണ് സിനിമയെ തീരുമാനിക്കുന്നത്.

സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള രസകരമായ വൈരുദ്ധ്യമാണ് സിനിമയെ ആലോചനാമൃതമായ ഒരനുഭവമാക്കുന്നത് എന്നു തോന്നുന്നു.

പതിവുശീലങ്ങളിൽ നിന്നു വേറിട്ട ശിൽപ്പമായതിനാൽ ചിലർക്കു ചിലപ്പോൾ ബോറടിച്ചേക്കാം. എനിവേ, വികാരവിനിമയത്തിൽ കിരോസ്താമി ഏറ്റെടുത്ത ഈ പരീക്ഷണം എന്നെ അതിശയിപ്പിച്ചു.

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments