അവർ വിധവകളാകുന്നു, കുപ്പി വളകൾ തല്ലി തകർക്കുന്നു, പുഷ്പങ്ങൾ പറിച്ചെറിയുന്നു, മംഗല്ല്യ ചരട് ഊരി മാറ്റുന്നു. കൂട്ടം കൂട്ടമായി ഇരുന്നു കരയുന്നു., അലമുറ ഇടുന്നു, നെഞ്ച് അടിച്ചു ഉടയ്ക്കുന്നു.
ഇതിപ്പോൾ എന്താ ഇങ്ങനെ എന്നു ചോദിച്ചാൽ അതങ്ങനെയാ, അതു ഒരു കഥയാ.
കഥ കേട്ടിരിക്കാൻ താത്പര്യം ഇല്ലാത്തവർക്ക് വായില്ലാകുന്നിലപ്പന്‍ ആകാം. ഇനി പറയാനാണ് ആഗ്രഹമെങ്കിൽ ചെവി തുറന്നു പിടിച്ചോ..
കൂവാഗം ഒരു ആഘോഷമാണ് പലരും കേട്ട പറഞ്ഞു പറഞ്ഞു പോയ ഒരു ആഘോഷം. ആദ്യമേ പറയുവാ ഇതിന് ലിംഗമില്ലാട്ടോ. എന്നു വെച്ചാലേ ആണും പെണ്ണുമല്ല എന്നാലോ ആണും പെണ്ണുമാണ്.
ഇനി ഇപ്പോൾ കഥ പറഞ്ഞു തുടങ്ങിയാലോ അതൊട്ടു തീരുകയും ഇല്ല, അങ്ങ് ദൂരെ ദൂരെ കോദണ്ഡവർമ്മ രാജാവിന്റെ രാജ്യത്തെ ഉത്സവമാണ് ഈ സംഭവം. ഓഹോ അതെന്താ ഇപ്പൊ ഇത്ര വിശേഷം എന്നു ചോദിച്ചാൽ കൊറച്ചു വർഷം പിന്നോട്ട് പോകണം. പിന്നോട്ടെന്നു വെച്ചാൽ യുഗങ്ങളൊക്കെ പോകേണ്ടി വരുമെന്നേ. നമ്മുടെ കുരുക്ഷേത്ര യുദ്ധമില്ലേ പാണ്ഡവരും കൗരവരും തമ്മിലുള്ള അതി ഭീകരമായ യുദ്ധം, അത് തുടങ്ങാൻ പോകുവാ.. അയ്യയ്യോ ഞാൻ ഇച്ചരെ വർഗീയവാദി ആയി പോയല്ലേ. ഒരു കഥ പറയുവല്ലേ അതൊന്നും നോക്കണ്ടെന്നേ നിങ്ങൾ ഉള്ളതൊക്കെ വെച്ചു ഇന്ന് കയറി പോരേ. അല്ല നമ്മൾ യുദ്ധ ഭൂമിയിൽ നിൽകുവല്ലേ.. ഗൗരവം കളയല്ലു അങ്ങനെ ഹൈന്ദവ സംസ്കൃതിയുടെ തന്നെ ഏറ്റവും ആണി കല്ലായ യുദ്ധം. യുദ്ധത്തിന് മുന്നോടിയായി കാളി ദേവിയ്ക് ബലി കൊടുക്കണം. അപ്പോൾ നിങ്ങൾക്ക് തോന്നും ഷെട. ഇതിപ്പോൾ ഉത്തരഭാരത സീരിയലുകളിൽ ഒന്നും ഈ ഒരു ആശയം ഇല്ലല്ലോ ആകെ ഉള്ളത് നമ്മുടെ തെലുഗുമാരുടെ ബാഹുബലിയിലല്ലെ, അങ്ങനെയൊക്കെ തോന്നാം. അങ്ങനെയുണ്ടെന്നേ അതിപ്പോ നമ്മുടെ മല ദൈവങ്ങങ്ങളെയും കാളിയെയും ഒക്കെ ഒതുക്കിയപ്പോൾ ഇതും അങ്ങ് മുക്കി. അതൊക്കെ പോകട്ടെ. ഇതിപ്പോൾ ആരാ ഉപദേശിക്കുന്നെ എന്നു ചോദിച്ചാൽ അതു മറ്റാരുമല്ല നമ്മുടെ ശ്രീകൃഷ്ണനാ. ആരെയാ കൊടുക്കണ്ടേ പോത്തിനേയും പശുവിനെയും ഒന്നുമല്ല.. പോത്തിനെയൊക്കെ അന്ന് വെട്ടും കേട്ടോ, പശു പക്ഷെ അന്നിച്ചിരെ മുറ്റാ.. എന്നൊക്കെയാ തള്ള് പക്ഷെ പശു… ആ അല്ലെ പിന്നെ അതുപോകട്ടെ, നല്ല ശ്രേഷ്ടനായ ആയോധന കലകളിൽ അഗ്രഗണ്യനും, സർവ ഗുണങ്ങളുമുള്ളവനായ ഒരു വ്യക്തി വേണം. ഇത്രയും പറഞ്ഞപ്പോൾ മനസിലായില്ലേ, അന്നത്തെ ഒരു അവസ്ഥ വെച്ചു പെൺകുട്ടികളെ പറ്റില്ലല്ലോ. എല്ലാരും നോക്കിയപ്പോൾ അർജുനൻ ആണ് യോഗ്യൻ.. അർജുനനെ എല്ലാവർക്കും അറിയുമെന്നു തോന്നുന്നു. അവർ അഞ്ചു പേരെയും, ആ കഥ എങ്ങനെയാ പണ്ട് പണ്ട്.. പാണ്ഡുവിനും കുന്തി ദേവിക്കും ആറു കുട്ടികളുണ്ടായി. അയ്യോ അല്ലല്ല അഞ്ചു പേർ. ഒരാളെ അയിന് മുന്നെ ദേവി പ്രസവിച്ചതാ, അതും സൂര്യ ഭഗവാനിൽ നിന്നും ബീജം ഉൾക്കൊണ്ട്, നമ്മുടെ കർണ്ണനെ. അവിടെ തന്നെ സംസ്കാരം കൈ വിട്ടു പോയി കേട്ടോ. ഇനിയിപ്പോൾ വേറെ ഒരു പ്രശ്നമുണ്ട്. പാണ്ഡു രാജാവിനു കുട്ടികളുണ്ടാവില്ലെന്നേ, ഇപ്പോഴത്തെ പോലൊക്കെ തന്നെയാ പണ്ടും ഇനി പിള്ളേരുണ്ടായില്ലേ എല്ലാം കൂടി പെണ്ണിന്റെ തലയിൽ വെക്കും. അതോണ്ടെന്താ രാമായണം എടുത്താലും മഹാഭാരതം എടുത്താലും നായകന്മാരെ സൃഷ്ടിക്കുന്നതൊക്കെ വരം ഉപയോഗിച്ചോ, പായസം കുടിച്ചോ ആണ്. നമ്മടെ രാമൻ ലക്ഷമണൻ ആ പരമ്പരയും ദേ ഇപ്പോൾ ഇവിടെ യുധിഷ്ടരൻ അർജുനൻ അങ്ങനെ അവരെയും.. ഷെട ഇതിപ്പോൾ പണ്ട് ഭോഗമൊന്നും ഇല്ലാരുന്നോ. പക്ഷെ ഇതിനൊക്കെ കൊറേ ശാപങ്ങളൊക്കെ ഇണ്ട് അതാ അതിന്റെയൊരു സുഖം. ഇനിയിപ്പോൾ കുന്തിയെ പറ്റി ” ഈ” ഒരു ചീത്ത പേര് വരാതിരിക്കാൻ അവര് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ഉപയോഗിച്ചു, അതിന്റെയൊരു പരീക്ഷണ വസ്തുവാണല്ലോ കർണൻ. അങ്ങനെ കല്യാണ ശേഷം “നേരെ ചൊവ്വേ” അവർക്കുണ്ടായതാണല്ലോ ഈ കാലനിൽ നിന്ന് യുധിഷ്ഠിരനും ഇന്ദ്രനിൽ നിന്ന് അർജുനനും വായുവിൽ നിന്ന് ഭീമനും അശ്വനി ദേവതകളിൽ നിന്ന് നകുലനും സഹദേവനും.
ദേണ്ടെ ഇനി നമുക്ക് അർജുനനെ പറ്റി പറയാം. നമുക്ക് ആകെ അറിയുന്നേ, അവരെല്ലാരൂടി പാഞ്ചാലിയെ കെട്ടിന്നാണല്ലോ.. അപ്പോൾ എങ്ങനെയാ കൊറേ പേരിൽ നിന്ന് ബീജം ഉൾക്കൊണ്ട് ഒരു അമ്മ 5 പേരെ (നിയമപരമായി ) പ്രസവച്ചിട്ട് അവർ അഞ്ചു പേരും കൂടി ഒരാളെ കെട്ടി.
പണ്ടത്തെ ശിക്ഷ നടപടി ആണല്ലോ കാട്ടിലോട്ട് അയക്കുന്നത്. അതായത് കാട്ടിലുള്ളവരെല്ലാം പ്രാകൃതരും അവരൊക്കെ അങ്ങ് പരിഷ്കാരികളും.
ഇതിപ്പോ ഷെട അവർക്കെല്ലാംകൂടി ലൈംഗിക തൃപ്തിക്കു ഒരാൾ മതിയോ എന്നാ ആശങ്കയാരുന്നെ. എനിക്ക് ഇങ്ങനെ കുഞ്ഞിലേ തൊട്ട് തോന്നാറുണ്ട്. അപ്പോഴേ ദേ വിഹിതം അവിഹിതബന്ധങ്ങളൊക്കെ അറിയുന്നെ, മോശം മോശം. അന്നു പിന്നെ ബഹുഭാര്യത്തം പുണ്യവും ബഹുഭർത്തിര്ത്വം പാപവുമാണല്ലോ അതിപ്പോൾ ഇപ്പോഴും ഏതാണ്ടങ്ങനെയൊക്കെയാ, അല്ലെ? അല്ലെങ്കിലും അതൊക്കെ ഓരോ സാഹചര്യങ്ങളാകുമ്പോൾ…
പോയി പോയി കഥയിൽ നിന്ന് പൊയി. ഞാൻ പറയാൻ വന്നത് ഈ അര്ജുനന് പാഞ്ചാലിയും സുഭദ്രയും കൂടാതെ കൊറച്ചു ഭാര്യമാർ കൂടി ഉണ്ടല്ലോ. അതായത് ഉളുപ്പി, ചിത്രഗന്ത, സുഭദ്ര അതായത് നമ്മുടെ പ്രിയപ്പെട്ട ശ്രീകൃഷ്ണന്റെ പെങ്ങൾ. കുട്ടിയെ കെട്ടിയെ കഥയാണല്ലോ രസം. പാഞ്ചാലി ദേവി ഓരോ മാസവും ഓരോരുത്തരുടെ പാതിവൃതയാണല്ലോ, അങ്ങനെ യുധിഷ്ഠിരൻ ജേഷ്ഠന്റെ കൂടെ ആയിരുന്നപ്പോഴാ, അവരുടെ മുറിയിലേക്കു അർജുനൻ കേറി ചെല്ലുന്നേ. അയ്യയ്യോ മോശം മോശം. അതിപ്പോൾ അമ്പും വില്ലും എടുക്കാൻ ആണെന് പറഞ്ഞാലെങ്ങാനും അവര് വിശ്വസിക്കുവോ. അപ്പോഴേ അർജുനനെ വന വാസത്തിനു പറഞ്ഞു വിട്ടു. പണ്ടത്തെ ശിക്ഷ നടപടി ആണല്ലോ കാട്ടിലോട്ട് അയക്കുന്നത്. അതായത് കാട്ടിലുള്ളവരെല്ലാം പ്രാകൃതരും അവരൊക്കെ അങ്ങ് പരിഷ്കാരികളും. അങ്ങനെ വന വാസത്തിനിടയ്ക് അർജുനൻ കൃഷ്ണനെ കാണാൻ പോകുമ്പോൾ ആണ് സുഭദ്ര അവിടെ നിന്ന് കറങ്ങുന്നേ, എന്തോ വേണ്ടാത്തത് കാണിച്ചു. സുഭദ്ര അല്ലെ, ശ്രീകൃഷ്ണന്റെ അനിയത്തിയല്ലേ, അർജുനന്റെ ചെകിട് അടിച്ചു പൊട്ടിച്ചു പിന്നീട് നടന്ന രമ്യ ചർച്ചയിൽ ശ്രീകൃഷ്ണൻ ആണ് ഉപദേശികുന്നേ സുഭദ്രയയും കൊണ്ട് ഒളിച്ചോടാൻ.. ഇതിപ്പോൾ എന്ത് ചേട്ടനാടോ താൻ എന്നൊക്കെ ചോദിച്ചാൽ… ആആ
പിന്നെ ചിത്രഗന്ധി, ഒരു മണിപ്പൂരി രാജകുമാരിയാ, അതിനി ഇപ്പോൾ എങ്ങനെ ഒപ്പിച്ചു എന്നു ചോദിച്ചാൽ.. കഥ നീണ്ടു പോകുവന്നേ..
പിന്നെയുള്ളതാണ് നാഗകന്യകയായ ഉളുപ്പി.
അതാണല്ലോ നമ്മുടെ നായിക, അങ്ങനെ അർജുനന്റെയും ഉള്ളുപിയുടെയും മകനാണ് അറവാണൻ.
അർജുനനെ കൊല്ലാൻ മനസില്ലാത്ത കൃഷ്ണൻ പാവം അറവണനെ കുരുതി കൊടുക്കാൻ ഉപദേശിച്ചു. എന്നാൽ തന്റെ കുലത്തിന്റെ സംരക്ഷണത്തിന് അറവാണൻ ആ ഉദ്യമം ഏറ്റെടുത്തു. പക്ഷെ അദ്ദേഹം ശ്രീകൃഷ്ണന് മുന്നിൽ രണ്ടു ആഗ്രഹങ്ങൾ വെച്ചു.
- താൻ നാളെ ബലി കൊടുക്കപ്പെടുന്നതിനു മുന്നേ വിവാഹിതൻ ആകണം
- യുദ്ധം തീരുന്ന വരെ അതു കണ്ടുകൊണ്ടിരിക്കാനും പറ്റണം
കൃഷ്ണൻ ദൈവം ആണല്ലോ. അങ്ങനെ രണ്ടു ആഗ്രഹവും സാധിച്ചു കൊടുക്കാൻ പുള്ളി തീരുമാനിച്ചു. ആദ്യത്തെ ആഗ്രഹം തന്നെ കൗതുകമാണ്, ഒരു ദിവസത്തെ വിവാഹ ബന്ധം. അതിനിപ്പോൾ ആരാ തയാറാകുക സർവ ഗുണ സമ്പന്നനു പോലും പെണ്ണില്ല. അതിപ്പോൾ എങ്ങനയാ ജീവിതം കാമവും കാമം പ്രേമവുമാണല്ലോ. പുള്ളി രാവിലെ മരിക്കുകയാണേൽ വിധവ ആയിപോയാൽ പിന്നെ ഓൾക്ക് ആരു പ്രേമം പ്രധാനം ചെയ്യും. അങ്ങനെ അതിനും കൃഷ്ണൻ തന്നെ ഒരു പോംവഴി കണ്ടെത്തി. അതിപ്പോ എന്താണ് ചോദിച്ചാൽ പുള്ളിയുടെ സ്ഥിരം പരുപാടി ആണല്ലോ. സ്വയം മോഹിനി ആയി രൂപം കൊണ്ട് അറവണനെ വിവാഹം ചെയ്തു…
ഈ മോഹിനി തന്നെ ആണ് എന്റെയും വിഷയം. എന്തുകൊണ്ടാകും വിഷ്ണു വല്ല രംബയോ തിലോത്തമയോ ഒക്കെ അങ്ങോട്ട് വിടാതെ സ്വന്തമായിട്ട് എല്ലാടത്തും ഇങ്ങനെ രൂപം മാറി പോകുന്നെ, അയിന് അതിപ്പോ എന്താ സ്ത്രീയുടെ ശരീരമല്ലെ മനസ്സ് പുരുഷന്റെയല്ലേ. ശരിക്കും അങ്ങനെയാണോ, വിഷ്ണു പുരുഷ രൂപത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയല്ലേ, ഈ ലൈംഗിക ദ്രവ്യ അവസ്ഥയല്ലെ എല്ലാരുടെയും മനസ്സ്.. അവരുടെ വികാരങ്ങളെ അവർ തുറന്നു പറയാൻ ആഗ്രഹിക്കുകയല്ലേ എന്നു തോന്നി പോകില്ലേ..
ഈ കഥ പറയാൻ കാരണം നമ്മുടെ നാട്ടിലെ ഏറ്റവും നികൃഷ്ടമായി വിളിക്കുന്ന ഒരു തെറിയാണ് “അറവാണി”. ഇതെവിടുന്നു വന്നു. അറവാണനും ഹിജഡ രൂപത്തിൽ ഇരുന്ന വിഷ്ണുവിന്റെയും തലമുറകളാണ് അവർ.
ഇതു തന്നെ അല്ലെ നമ്മുടെ ട്രാന്‍സ്ജെണ്ടേഴ്സും ചെയ്യുന്നേ. ഇനി അത് ഈ പാലാഴി മധനത്തിനും ഭസ്മാസുരനെ കൊല്ലാനുമൊക്കെ മാത്രം ആണോന്നു ചോദിച്ചാൽ അല്ല
ആ അങ്ങനെ കൃഷ്ണൻ മോഹിനി ആയി രൂപം കൊണ്ട് അറവണനുമായി ഒരു ദിവസം ജീവിച്ചു. പിറ്റേന്നു കാളിയ്ക് ബലി കൊടുത്തതിനു ശേഷം വിധവയായ മോഹിനി ഒരു കുഞ്ഞിനെ പ്രസവിക്കുകയുണ്ടായി. അങ്ങനെ ഒരു തലമുറയായി മാറി. ഈ കഥ പറയാൻ കാരണം നമ്മുടെ നാട്ടിലെ ഏറ്റവും നികൃഷ്ടമായി വിളിക്കുന്ന ഒരു തെറിയാണ് “അറവാണി”. ഇതെവിടുന്നു വന്നു. അറവാണനും ഹിജഡ രൂപത്തിൽ ഇരുന്ന വിഷ്ണുവിന്റെയും തലമുറകളാണ് അവർ. നിഘണ്ടു തപ്പി നോക്കിയാൽ ശരീരം വിൽക്കുന്ന ഹിജഡ എന്നു വരും. ഇതെന്താ അങ്ങനെ, മോഹിനി പരിപൂർണ സ്ത്രീ ആയിട്ടല്ലെ ആ ഭോഗ നിമിഷങ്ങളിൽ ഉണ്ടായിരുന്നത്. അവർ സ്ത്രീ അല്ലായിരുന്നോ, എന്നു ചോദിച്ചാൽ ലിംഗത്തിന്റെ ദ്രവ്യതയെ നഷ്ടമാക്കി അതിനെ എവിടെയൊക്കെയോ അവരവർക്കു ഇഷ്ടമുള്ളിടത്തൊക്കെ കരിങ്കല്ല് പോലെ ഉറപ്പിക്കും, പൗരുഷം ഇങ്ങനാണ്, സ്ത്രൈണത ഇങ്ങനെയാണ്..
പക്ഷെ പുരാണങ്ങളിൽ അറവാണൻ ഒരു ദൈവമാണ് അവരുടെ കുലവും. അല്ലെങ്കിലും വ്യാഖ്യാനങ്ങളൊക്കെ എല്ലാം അങ്ങനെ മാറി മറിഞ്ഞു കിടക്കുവാണല്ലോ. നമ്മുടെ സമൂഹത്തിലെ ട്രാന്‍സ്ജെണ്ടേഴ്സ് അങ്ങനെ വിഷ്ണുവിന്റെ അവതാരങ്ങളാണ്, ഇച്ചിരി ഭക്തി എവിടേ കണ്ടാലും നമ്മൾ കൊറച്ചു ബഹുമാനിച്ചു കളയുമല്ലോ. അങ്ങനെയാണല്ലോ നമ്മുടെ ശാസ്താവ്, രണ്ടും മോഹിനി യുടെ പുത്രന്‍മാരായിട്ടും, നമ്മൾ ഒരിടത്തു, ഒരാളെ, ഒരു വംശത്തെ തന്നെ, തെറിയായി അഭിസംബോധന ചെയ്യുന്നു, വേറൊരിടത്തു നിത്യ ബ്രഹ്മചാരിയാക്കി ഒരു പൂണൂല് കൂടി ഇട്ടപ്പോൾ ദൈവമായി, ആരാധനയായി. വേറൊരു മോഹിനി പുത്രനെ കൂടി ബ്രഹ്മചാരി ആക്കി എടുത്തിട്ടുണ്ട് നമ്മുടെ സാക്ഷാൽ ഹനുമാനെ, അപ്പോൾ ഇച്ചരെ ബ്രഹ്മചാരിയായാൽ പിടിച്ചു നിൽക്കാം. എല്ലാരേയും ഇഷ്ട്ടം ചിലപ്പോൾ ഒരു ദൈവത്തിന്റെ ശുദ്ധ രക്തവും മറ്റേതു ഇച്ചരെ മനുഷ്യനും ഉണ്ടല്ലോ ജാതി ഇതര വിവാഹ ബന്ധങ്ങൾ അംഗീകരിക്കുന്ന സംസ്കാരമല്ലലോ നമുക്ക്.
തങ്ങളുടെ വേദനകളിൽ നിന്നും ജീവിത അവസ്ഥകളിൽ നിന്നും ഉളള മോചനം അവർ ആഘോഷികുന്നു.. പിറ്റേന്നു രാവിലെ അവരുടെ ദൈവത്തെ അവർ ബലി കൊടുക്കുന്നു.
പുരണങ്ങളിലെ ഈ ഭക്തി ഒന്നും നമ്മുടെ ‘മനു’ വിനില്ല കേട്ടോ. പുരാണങ്ങളിൽ സ്ത്രീ ദേവിയാണ് അറവനന്റെ കുലം സ്രേഷ്ടവുമാണ്. എന്നാൽ ‘മനു’ വിനു സ്ത്രീകൾ ന-സ്വാതന്ത്ര്യം അർഹതിയും. ട്രാന്‍സ്ജെണ്ടേഴ്സ് വെറും വദന സുരതം നൽകാനുള്ള യൂനിച്ചുകളും മാത്രമാണ്.
ആ കഥ നീണ്ടു നീണ്ടു പോകും, ഞാൻ ആദ്യമേ പറഞ്ഞില്ലേ കൂവാഗം ഒരു ഉത്സവമാണ്. ഇന്ത്യയിലെ ഏറ്റവും അധികം ട്രാന്‍സ്ജെണ്ടേഴ്സ്, അങ്ങനെ പറയാമല്ലേ, കാര്യം അതെവിടയും നില്കുന്നില്ലല്ലോ ഒഴുകുവല്ലേ, അവർ ചേരുന്ന ഉത്സവം. കൂവാഗ ദേശത്തു കൊണ്ടാടുന്ന ഉത്സവം. കൊറേ ദിവസത്തെ ആഘോഷ പരിപാടികൾക്ക് ശേഷം ഉത്സവം തീരുന്നതിന്റെ തലേന്നാൾ ഇവർക്കു മംഗല്യ ഭാഗ്യം കിട്ടുന്നു. അറവാണ ദൈവം ഇവരെയെല്ലാം വിവാഹം കഴിക്കുന്നു, കുപ്പി വളകൾ ഇടുന്നു, മല്ലിപ്പൂ ചൂടുന്നു മംഗല്യ ചരടണിയുന്നു, സകല ആട അലങ്കാരങ്ങളും ഇട്ടു അണിഞ്ഞു ഒരുങ്ങുന്നു. അവരുടെ ആഘോഷ നൃത്തമായ കുമ്മി അടി കളിച്ചു അവർ ആഘോഷിക്കുന്നു. തങ്ങളുടെ വേദനകളിൽ നിന്നും ജീവിത അവസ്ഥകളിൽ നിന്നും ഉളള മോചനം അവർ ആഘോഷികുന്നു.. പിറ്റേന്നു രാവിലെ അവരുടെ ദൈവത്തെ അവർ ബലി കൊടുക്കുന്നു അവർ വിധവകളാകുന്നു, കുപ്പി വളകൾ തല്ലി തകർക്കുന്നു പുഷ്പങ്ങൾ പറിച്ചെറിയുന്നു, മംഗല്യ ചരട് ഊരി മാറ്റുന്നു. കൂട്ടം കൂട്ടമായി ഇരുന്നു കരയുന്നു., അലമുറ ഇടുന്നു, നെഞ്ച് അടിച്ചു ഉടയ്ക്കുന്നു. അവരുടെ വേദന തന്റെ കുലത്തിന്റെ വേദന എല്ലാം അതിൽ എരിഞ്ഞു തീരുന്നു. പിന്നെ ഒരു കാത്തിരിപ്പാണ് അടുത്ത ചിത്ര പൗർണമി വരെ…
മോഹിനിയുടെ, നമ്മുടെ ദൈവത്തിന്റെ തലമുറ ആണവർ. എന്നാൽ കേരളത്തിൽ നോക്കുക, ഇതേ അവസ്ഥയാണ് നമ്മുടെ ശാസ്താവിനും ശിവന്റെയും മോഹിനിയുടേം പുത്രൻ.
അയ്യപ്പന്റെയല്ല (ശാസ്താവിന്റെ). ഇനി ശെരിക്കും ഒരു ശാസ്താവ് മാത്രമേ ഉള്ളോ, അല്ല മുരുഗൻ ശാസ്താവാണ്, അയ്യനാർ ശാസ്താവാണ്. ബുദ്ധ പുരാണങ്ങളിൽ നമുക്ക് അതിന്റെ തെളിവുകൾ കാണാം. ഇവരെല്ലാം തന്നെ ശിവന്റെയും മോഹിനിയുടെയും ശിശുക്കളാണ്. പിന്നെയുള്ള അവരുടെ ഒരു മകനാണ് ഹനുമാൻ.
അങ്ങനെ ചോദിക്കുമ്പോൾ സംശയം വരാം. ആപ്പോൾ ഹിന്ദു ദൈവങ്ങൾ എല്ലാം ശിവ മോഹിനി പുത്രമാരാണോ?. പിന്നെയുള്ളത് ഗണപതി ആണ് എന്നാൽ ഗണപതി ശിവനില്ലാത്ത സമയത്ത് പാർവതി മണ്ണ് കുഴച്ചുണ്ടാക്കിയതാ, അതുകൊള്ളാല്ലോ ആ ഒരു രീതി, അതിപ്പോൾ ബൈബിൾ ഇങ്ങോട്ട് എടുത്തെന്നോ അല്ലേൽ ഇവിടുന്നു അങ്ങോട്ട് കൊണ്ട് പോയെന്നോ പറയാം.
നമുക്ക് പാർവതി എന്നൊരു ആശയമില്ല വിഷ്ണുവിന് ലക്ഷ്മി എന്നൊരാശയവുമില്ല. അത് കൂടാതെ ശിവനും പാർവതിയിലോ വിഷ്ണുവിനു ലക്ഷ്മിയിലോ കുട്ടികളില്ല, അഥവാ ഇല്ലെന്നു തോന്നുന്നു, അവതാരങ്ങളിൽ ഉണ്ട്.
ഇവിടെ നമ്മുടെ രണ്ട് സംസ്കാരങ്ങളെ പറയാം. ഒന്ന് ആര്യ സംസ്ക്കാരവും രണ്ടു ദ്രവിഡവും. ഇനി ഉള്ളതൊക്കെ എന്റെ തോന്നലാണെ. ശിവൻ കുടുംബമായി ഇരിക്കുമ്പോൾ ഗണപതി ഉത്തര ഭാരതവും മുരുഗൻ ദക്ഷിണ ഭാരതവും ആയിരുന്നല്ലോ നോക്കിയിരുന്നെ.. മുരുഗൻ അഥവാ ശാസ്താവ് അഥവാ അയ്യനാർ ആണ് ദക്ഷിണ ഭാരതം മുഴുവൻ നോക്കിയിരുനെ. ഉത്തര ഭാരത സംസ്കാരത്തിൽ ആയിരുന്നിരിക്കാം ശിവൻ പാർവതി ഗണപതിയൊക്കെ വന്നേ.. നമുക്ക് നോക്കെ അത് ശിവനും വിഷ്ണുവും അവരുടെ പല പേരിൽ അറിയപ്പെടുന്ന ഒരു പുത്രനായ ശാസ്താവുമാണ്. ഇത് പുരാണ കഥകൾ ആണ് ഞാൻ ഉണ്ടാക്കി വിടുന്നയല്ല. നമുക്ക് പാർവതി എന്നൊരു ആശയമില്ല വിഷ്ണുവിന് ലക്ഷ്മി എന്നൊരാശയവുമില്ല. അത് കൂടാതെ ശിവനും പാർവതിയിലോ വിഷ്ണുവിനു ലക്ഷ്മിയിലോ കുട്ടികളില്ല, അഥവാ ഇല്ലെന്നു തോന്നുന്നു, അവതാരങ്ങളിൽ ഉണ്ട്. അതൊന്നും ദക്ഷിണ ഭാരത കഥകളുമല്ല. അങ്ങനെയൊക്കെ നോക്കുമ്പോൾ കുഞ്ഞുങ്ങളുണ്ടായതെല്ലാം ശിവനും മോഹിനിക്കുമാണ്. ഒരു പക്ഷെ ശിവൻ ഹിമാലയ വാസിയായോണ്ടു ഹിമവാന്റെ നദി പുത്രികളെ കെട്ടിച്ചു കൊടുത്തതാകും. അതിപ്പോൾ ഒരു മലയിൽ നദി കുഞ്ഞായി പിറന്നു എന്നു പറഞ്ഞാൽ അതു കാവ്യാത്മകമാണ്. പക്ഷെ ആധിയോഗിക്ക് നദിയെ എങ്ങനെയാ കെട്ടിച്ചു കൊടുക്കണേ.. അതിനി ആര്യന്മാർ മല കയറി വന്നവരാണല്ലോ. അന്നൊക്കെ മനുഷ്യന്മാർ തങ്ങൾ ഭയക്കുന്ന കാര്യങ്ങളെ ആണല്ലോ ദൈവമായി കണ്ടത് സൂര്യൻ, ചന്ദ്രൻ, വായു, ഭൂമി, മണ്ണ്, ഹിമാലയം, അങ്ങനെ അങ്ങനെ.. ചിലപ്പോൾ അതൊന്നു രമ്യതയിൽ എത്തിക്കാനാകും അല്ലെ..
ഇനി താഴോട്ട് വന്നാൽ നമുക്കുള്ളതൊക്കെ ശിവമോഹിനി സങ്കല്പമാണ്. നമ്മൾ കേട്ട അർദ്ധനാരീശ്വര സങ്കല്പമൊക്കെ തന്നെ ശിവ പാർവതിയും. എന്നാൽ പുരാണങ്ങൾ ചികഞ്ഞു നോക്കുക അവിടെ കൊറേ സ്ഥലത്തൊക്കെ ശിവനും വിഷ്ണുവും ചേരുന്ന ആണ് ആധിയും പ്രകൃതിയും.
ആദവും ഹൗവ്വയും പോലെ നമ്മുടെ രണ്ട് പേരാണ് ആധിയും പ്രകൃതിയും. എന്നു വെച്ചാൽ അന്ന് നമ്മൾ ഭയന്നിരുന്ന ആദ്യത്തെ വസ്തുവാണ് ഈ പ്രകൃതി. ഇതിന്റെ അനന്തത, അത്രയും വ്യാപ്തിയേറിയ പ്രകൃതി സങ്കല്പം. ഇനി ഇതിലേക്കു നിയന്ത്രികുന്ന ഇടയ്കിടയ്ക് തീ തുപ്പാൻ ത്രിക്കണ്ണുള്ള ശിവൻ. അവരുടെ രണ്ടാമത്തെ ഭയമായ കാട്ടുതീ. ഈ അഗ്നിയും പ്രകൃതിയും തമ്മിലുള്ള അന്തർധാര തന്നെയല്ലേ ഈ പ്രപഞ്ചവും.. അപ്പോൾ നമുക്ക് മറ്റു ദൈവങ്ങൾ ഒന്നുമില്ലെ. നമ്മുടെ സദാചാര ലിംഗ ചക്രമൊക്കെ എവിടെ? വിഷ്ണു അപ്പോൾ ഏതു ലിംഗത്തിൽ പെടും? ഇവരുടെ കൂടെ താമസിച്ചിരുന്നവരുടെ ലിംഗം എന്താകും?
ഹനുമാൻ, ശാസ്താവ്, അയ്യനാർ, മുരുഗൻ, അവരൊക്കെ എങ്ങനെ ജനിച്ചു?
വളരെയധികം ചിന്തിപ്പിക്കുന്ന കഥ. ഇത്തരം ആശയങ്ങളെ പൊതുസമൂഹം മുൻവിധികൂടാതെ ചർച്ചചയ്യണം. വരും തലമുറകൾക് അറിയുവാൻ ഉള്ള അവകാശം ഉണ്ട് എന്താണ് നമ്മൾ എന്നും. ആർഷ ഭാരതതിന്റെ കെട്ടുകഥകൾ പൊട്ടിച്ചു പുതു തലമുറ കണ്ടത്തട്ടെ… അതിനായി ഈ സൃഷ്ടി മാറട്ടെ