മലയാള സിനിമാനിരൂപണത്തില്‍ പുതിയൊരു വഴി തിരഞ്ഞെടുത്ത ആളാണ് മനീഷ് നാരായണന്‍. അന്ന് വരെ നിലനിന്നിരുന്ന സൈതാന്തിക ജാഡകളില്‍ നിന്നു ലളിതമായ ഭാഷയിലേക്ക് ചലച്ചിത്ര നിരൂപണത്തെ മാറ്റി എഴുതി. അയാള്‍ക്കൊപ്പമോ അതിനു ശേഷമോ ആണ് മുഖ്യധാരയിലേക്ക് നിരൂപണം എത്തിയത്. ബോക്സ്‌ ഓഫീസ്, റീടേക്ക്, സൗത്ത്ലൈവില്‍ എഴുതിയിരുന്ന നിരൂപണങ്ങള്‍ ഇവയെല്ലാം അതിനു ഉദാഹരണങ്ങളാണ്. 2006ല്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തില്‍ ഡിജിറ്റല്‍ മീഡിയയുടെ എല്ലാ സാധ്യതകളും അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആ യാത്ര സ്വന്തമായൊരു ന്യൂസ്‌ പോര്‍ട്ടല്‍ എന്ന നിലയില്‍ ‘ദി ക്യുവില്‍’ എത്തി നില്‍ക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും പ്രമുഖ ന്യൂസ്‌ പോര്‍ട്ടലായി ക്യൂ മാറിയിട്ടുണ്ട്. ഇപ്പോള്‍ സ്റ്റേഷനു വേണ്ടി തന്റെ പ്രിയപ്പെട്ട സംവിധായകരുടെ അന്തര്‍ദേശീയ സിനിമകളെ കുറിച്ചു എഴുതുകയാണ് മനീഷ് നാരായണന്‍.

പ്രിയപ്പെട്ട സിനിമകളെന്നോ, പെട്ടെന്ന് തെരഞ്ഞ് പറയാനാകുന്ന പത്തോ പതിനഞ്ചോ ഇരുപതോ സിനിമകളെന്നോ ചിന്തിച്ചാല്‍ ഒട്ടും എളുപ്പമല്ല. അടുത്തിടെ കണ്ടതില്‍ പ്രിയപ്പെട്ടതും വീണ്ടും കണ്ടതും, പിന്നെയും കാണണമെന്ന് തോന്നിപ്പിച്ചതുമായ ചലച്ചിത്രങ്ങളുണ്ട്.

വോങ് കാര്‍ വായ്

വോങ് കാര്‍ വായ് സംവിധാനം ചെയ്ത ഇന്‍ ദ മൂഡ് ഫോര്‍ ലവ് ആ ഗണത്തിലൊന്നാണ്‌.

In The Mood For Love

കാര്‍ വായ് വോങിന്റെ കഥ പറച്ചില്‍ രീതിയും അവതരണവും ആകര്‍ഷകമെന്ന് തോന്നിയാല്‍ ചങ്ക്‌ലിംഗ് എക്സ്രപ്രസിലേക്കും, ഫാളന്‍ എയ്ഞ്ചല്‍സിലേക്കും, മൈ ബ്ലൂ ബറി നൈറ്റ്‌സിലേക്കും, 2046ലേക്കും പോകാം. ഒടുവിലേക്ക് ഗ്രാന്‍ഡ് മാസ്റ്ററും.

Wong Kar-wai

എമിര്‍ കുസ്തുറിക്ക

Emir Kusturica

എമിര്‍ കുസ്തുറിക്കയാണ് പ്രിയപ്പെട്ട സംവിധായകരില്‍ മറ്റൊരാള്‍. അദ്ദേഹത്തിന്റെ അണ്ടര്‍ ഗ്രൗണ്ട്, ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ്, ലൈഫ് ഇസ് എ മിറക്കിള്‍ എന്നിവ കാണേണ്ടത് തന്നെ.

അലജാന്ദ്രോ ഗോണ്‍സാലസ് ഇനരിത്തു

Alejandro González Iñárritu

ട്രാഫിക്, സിറ്റി ഓഫ് ഗോഡ് ഉള്‍പ്പെടെയുള്ള സിനിമകള്‍ ആഖ്യാനത്തില്‍ പിന്തുടര്‍ന്ന ഹൈപ്പര്‍ ലിങ്ക് നരേറ്റീവ് അതിമനോഹരമായി പരീക്ഷിച്ച ചലച്ചിത്രകാരന്‍മാരില്‍ ഒരാളാണ് അലജാന്ദ്രോ ഗോണ്‍സാലസ് ഇനരിത്തു. ഇനരിത്തുവിന്റെ ബാബേല്‍, അമോറസ് പെരോസ്, 21 ഗ്രാം ഇവ കണ്ട് തുടങ്ങാം. ബേര്‍ഡ്മാന്‍, റവനന്റ് തുടങ്ങിയവ ഇനരിത്തുവിന്റെ സമീപകാല ചിത്രങ്ങളുമാണ്.

വെസ് ആന്‍ഡേഴ്‌സണ്‍

Wes Anderson

ആസ്വാദനത്തില്‍ പുതുപരീശീലനമാകും വെസ് ആന്‍ഡേഴ്‌സ് സിനിമകള്‍.
മൂണ്‍ റൈസ് കിംഗ്ഡം, ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍, ആനിമേറ്റഡ് ചിത്രം ഐല്‍ ഓഫ് ഡോഗ്‌സ് തുടങ്ങിയവ പ്രധാനപെട്ടതു.

റിച്ചാര്‍ഡ് ലിങ്ക്‌ലറ്റര്‍

Richard Linklater

റിച്ചാര്‍ഡ് ലിങ്ക്‌ലറ്ററുടെ ബിഫോര്‍ ട്രിലജിയിലെ ബിഫോര്‍ സണ്‍റൈസ്, ബിഫോര്‍ സണ്‍ സെറ്റ്, ബിഫോര്‍ മിഡ്‌നൈറ്റ്.

കെ ജി ജോര്‍ജ് | അടൂര്‍ | പദ്മരാജന്‍

K G George, Adoor Gopalakrishnan & P Padmarajan

മലയാളത്തില്‍ കെ ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം, യവനിക, ഈ കണ്ണി കൂടി. അടൂരിന്റെ എലിപ്പത്തായം, വിധേയന്‍, കൊടിയേറ്റം. പത്മരാജന്റെ അപരന്‍, സീസണ്‍.
ഈ സിനിമകളാണ് പെട്ടെന്നൊരു ചോദ്യത്തില്‍ പ്രിയപ്പെട്ട സിനിമകള്‍ എന്നോ കണ്ടിരിക്കേണ്ടവ എന്നോ ഒക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്.

0 0 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments