എങ്ങനെയാണ് നിങ്ങൾക്ക് എന്റെ വികാരത്തെ മൂന്ന് അക്ഷരങ്ങളിലേക്കു ചുരുക്കാനാകുക?
– അലിഗർ/ഹിന്ദി/2017
അത് ഒരു കവിതയാണ്.
ഒരുപാട് ആഴമുള്ളൊരു കവിത.
അത് വായിക്കപ്പെടുമ്പോൾ,
വരികൾക്കിടയിൽ നിന്നും,
മൗനങ്ങളിൽ നിന്നും,
പുതിയൊരു കവിത രൂപപ്പെടുക്കുന്നു.
ഈ ലോകം അവസാനിക്കാൻ ഒരു കാരണം ഉണ്ടെങ്കിൽ, അത് പ്രണയമില്ലാത്തതു മാത്രമായിരിക്കും. ആഗോള തലത്തിൽ ഉല്പാദന വ്യവഹാര സങ്കല്പവും, വിക്ടോറിയൻ പാപ-സദാചാര ബോധവുമൊക്കെ പ്രണയത്തിനു വരുത്തിവെച്ച മുറിവുകൾ ഏറെയാണ്. അതിലൊന്നും മയ്യത്താവാതെ മുഹബ്ബത്ത് അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് നടക്കാനിറങ്ങിയ കാലമാണ്. ആ കാലത്താണ് ഇന്ത്യയിൽ ഐ.പി.സി 377 പ്രകാരം സ്വവർഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമായ കുറ്റമാവുന്നത്. ആ നിയമം റദ്ധാക്കികൊണ്ട് 2018, സെപ്‌തംമ്പർ ഏഴാം തീയതി സുപ്രീം കോടതി അതിന്റെ ചരിത്ര വിധി പ്രഖ്യാപിച്ചു. ‘ലൈംഗികത എന്നത് മൗലികാവകാശമാണ്. ഏതൊരു പൗരനും പരസ്പര സമ്മതത്തോടെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശമുണ്ട്’. അത് ഈ രാജ്യം നൽകുന്നതാണ്.
വിധിയിൽ നിന്നും ഇന്ത്യൻ സാമൂഹിക മന:സ്ഥിതി പരിശോധിക്കാം. റൂം മേറ്റ് ഗേയല്ലേൽ ലെസ്ബിയനാണെന്നു തിരിച്ചറിയുന്നിടത്തു തീരുന്നതാണ് നമ്മുടെ പുരോഗമന വാദം. അതു കൂടാതെ ഗേ-ലെസ്ബിയൻ റിലേഷൻഷിപ്പുകളെ ആദ്യം ചേർത്തു വെയ്ക്കുന്നത് ഭോഗത്തിലേക്കാണ്. അതിനും അപ്പുറമാണതിന്റെ നിലനിൽപ്പ്. ഭോഗമാണെങ്കിൽ തന്നെ നിങ്ങളെന്തിനാണ് അതിനെ എതിർക്കുന്നത്. രണ്ടുപേർ അതിലൂടെ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ മറ്റെന്താണ് വേണ്ടത്. സ്ത്രീ-പുരുഷ ബന്ധം പോലെ ഒരു സ്വാഭാവിക കാര്യമായി ഇതും മാറണം.
പരസ്പര അനുവാദത്തോടെ ആർക്കും ആർക്കൊപ്പവും കഴിയാനാകണം. അതിപ്പോൾ കൂട്ടുകാർക്കാണേൽ പോലും. സ്നേഹത്തെ എന്തിനാണിത്ര ഭയപ്പെടുന്നത്. സ്നേഹിക്കാത്ത കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമേ നമ്മൾക്കിടയിൽ ഉള്ളു.
കാമുകീ-കാമുകന്മാരെ പോലെ കാമുകികളും കാമുകന്മാരും ഉണ്ടാകണം. കാലാ-കാലങ്ങളായി മുഖ്യധാരാ സിനിമകൾക്കു പരിഹാസ കഥാപാത്രങ്ങൾ മാത്രമായിരുന്നു ഈ ചെറിയ കമ്മ്യൂണിറ്റി. എന്തിനേറെ പറയുന്നു, നമ്മൾക്കിടയിൽ പോലും ഗേ-ലെസ്ബിയൻ അഭിസംബോധനകൾ ഒരു ആക്ഷേപമായി മാത്രമാണ് ഉപയോഗിക്കുന്നത്. അതിനൊക്കെ ജീവിതം കൊണ്ട് എന്തെങ്കിലും ഉത്തരം നൽകാൻ നമ്മൾക്കും ആകട്ടെ!
പൊതു ഇടങ്ങളിൽ എല്ലാവർക്കും ഭയമില്ലാതെ ഒരുമിച്ചിരിക്കാനാകണം, യൂണിവേഴ്സിറ്റി ഹോസ്റ്റലുകൾ അവിടുത്തെ കുട്ടികൾക്കായി തുറന്നു കൊടുക്കട്ടെ. ഇരുപത്തൊന്നു വയസ്സിൽ വിവാഹിതരാകാൻ നിയമം ഉള്ള നാട്ടിൽ സ്വന്തം പാർട്ണറും ഒത്തു ജീവിക്കാനും കഴിയണം. അതിപ്പോൾ മിക്സഡ് ആക്കുന്നതിലല്ല, പരസ്പര അനുവാദത്തോടെ ആർക്കും ആർക്കൊപ്പവും കഴിയാനാകണം. അതിപ്പോൾ കൂട്ടുകാർക്കാണേൽ പോലും. സ്നേഹത്തെ എന്തിനാണിത്ര ഭയപ്പെടുന്നത്. സ്നേഹിക്കാത്ത കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമേ നമ്മൾക്കിടയിൽ ഉള്ളു. നമ്മുടെ വിദ്യാഭ്യാസം, ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകേണ്ട പങ്കാളിയെ കണ്ടെത്തുന്നതിനു കൂടി ആകട്ടെ.
ധാർമ്മികതയെ പരിരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്ന ബാവമാരും, ഇനിയും മാറാത്ത ആർഷ ഭാരത സാംസ്‌കാരിക പ്രവർത്തകരും ഒന്നാലോചിക്കുക, ദൈവത്തിനും മനുഷ്യനും വിരുദ്ധമെന്ന് വിളിച്ചു മാറ്റി നിർത്തിയവർ നിങ്ങളുടെ ദൈവത്തോട് പൊറുക്കുമെന്നു തോന്നുന്നുണ്ടോ?
ഇവിടെ ദൈവമുണ്ടേൽ അതൊരു രൂപമല്ല, ഒരു ഇമോഷനാണ്. സ്‌നേഹിക്കുമ്പോൾ രണ്ടോ അതിലധികമോ പേർക്കിടയിൽ ഉണ്ടാകുന്ന ഇമോഷൻ.
സ്നേഹിച്ചതിനു അടികൊള്ളേണ്ടി വന്നവരേ…
അവർക്കായി സംസാരിച്ചതിനു ഒറ്റപ്പെട്ടു പോയവരേ…
സ്വന്തം ലൈംഗികത പാപമാണെന്നു ചിന്തിപ്പിച്ചു ഒതുങ്ങി കൂടേണ്ടി വന്നവരേ…
ആത്മഹത്യ ചെയ്യേണ്ടി വന്നവരേ…
ഇതാ നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ആകാശം തുറക്കപ്പെട്ടിരിക്കുന്നു. മഴവില്ലുകൾ നിറഞ്ഞ ഈ സായാഹ്നത്തിൽ സ്വന്തം ഇണയെയും കൂട്ടി എതിർപ്പിന്റെ അതിർത്തികൾ ഭേദിച്ച് പറക്കൂ.
I am what I am, so take me as I am | Translation
If there is a reason for the end of the world then it will only be a lack of love. The wounds made by the Biblical holy concepts of reproduction and Victorian-era sin-morality notions of love are innumerable. Romance survived all those deadly hallows and strived as invincible. During the colonial period in India, homosexuality was made a criminal offence by using IPC Section 377. That law was nullified by the apex court through its historical judgement of 7th September 2018. Sexuality is a fundamental right. Any two adults have the right to have sexual intercourse with mutual consent. A right which is provided by this country.
When propels from verdict to people, LGBTQ relationships in the society are initially interlinked with sexual intercourse. Actually, its existence and application are far beyond sex. Why is society opposing even if it is purely physical? If a duo, irrespective of their traits, is obtaining pleasure and satisfaction via any means within their privileged rights, what is the point of concern? All sorts of relationships with mutual consent should be treated and accepted the same way male-female relationships are being dealt with. There should be Romeo-Majjnus and Juliet-Lailas which the society needs to accept and celebrate. For a long period, this minority community was a hot subject for the comic characterization in mainstream movies and stage shows. Now also gay, lesbian terms are considered derogatory in the society, even among us. These situations have to change. Everyone should be able to sit together in public spaces with their loved ones without fear. In a democratic country like India, all adults should possess the freedom to reside, travel and associate with whomsoever they want. Even in varsities, people should be given the freedom to choose their own roommate. In a country where it is legit to choose their spouse after 21 years of age, all should be able to reside with their partner without any impediment. Why faze love? Actually, the only problem existing in this world is the lack of love. Our education should inculcate the qualities of love irrespective of its moral boundaries.
‘Babas’ who consider themselves the guardian angels of spirituality and the incorrigible armed knights of Indian culture, please reckon this- Do you think people who were outcaste by alleging anti-god and anti-human in your perspective would forgive your god?
If there is a god, then it is of not a form but an emotion. An emotion evolves between two people when they are in love. People who were bashed for being in love, people who are isolated for advocating love, people who thought their sexuality was a sin or disease and stifled their emotions, people who committed suicide… here your door to freedom is unbolted. In this twilight with a rainbow in the sky, fly with your soulmate by crossing all the barriers of resistance.