ഓർമ്മയിൽ മഴ പെയ്യുന്നു. അതിലൊരു കുട്ടികാലമുണ്ട്, കൂട്ടുകാരുണ്ട്, ആർത്തുലയുന്ന കാറ്റുമുണ്ട്. അന്ന് വേനലവധി തീരുന്ന ആധിയാണ്, ഉപേക്ഷിച്ചു പോന്ന അക്ഷരങ്ങൾ തേടിയൊരു പാച്ചിലാണ്, മുതിർന്ന കൂട്ടുകാരന്റെ പഴയ പുസ്തകത്തിനു പോയി ആദ്യാദ്യം കാത്തുനിൽക്കലാണ്. വിയർപ്പിന്റയും മണ്ണിന്റെയും മണമാണ്. ഇന്ന് അതെല്ലാം പോയി. ലോകം തിരിച്ചു വരാനുള്ള കാത്തിരിപ്പാണ്. അടച്ച വീടിനുള്ളിൽ, അടങ്ങാത്ത ജീവിതത്തിനുള്ളിൽ അലൻ ബാബു ക്യാമറയുമായി കാത്തിരിക്കുകയാണ്.
Subscribe
0 Comments