“How do you feel?
He said:, Like one who has arisen in the morning and does not know whether he will be dead in the evening.
The other man said:, ‘But this is the situation of all men.
He said: Yes but how many of them feel it?”

– Osho

രു ചാർളി ജീവിതം നയിച്ച ആളായിരുന്നിരിക്കണം ചാച്ചൻ. അയാൾ ഒരേ സമയം ക്രിസ്ത്യൻ ഹിന്ദു മുസ്ലിം ആകാം… അതു കൊണ്ടാണ് ഭാവനാച്ചായൻ എന്ന് വിശേഷിക്കപ്പെടുന്നത്. ‘Immortal’ എന്ന ഇറാനിയൻ സിനിമയിലെ കഥാപാത്രത്തെ പോലെ ചാച്ചൻ പ്രണയത്തിൽ ജീവിക്കുന്ന ആളാണ്.
ജീവിതത്തിന്റെ രതിമൂർച്ഛകളുടെ ആഴങ്ങളിലേക്ക് ആത്മാവിന്റെ തൊണ്ട വറ്റിവരളും വരെ ഇറങ്ങി നടക്കാൻ ആഗ്രഹിക്കുന്ന ഒരാളാണയാൾ.

ടൈറ്റിൽ സോങിൽ തന്നെ ചാച്ചൻ register ചെയ്യപ്പെടുന്നുണ്ട്. ടൂർ പോകുമ്പോൾ മഹേഷിന്റെ കൂടെ അല്ല അയാൾ അയാളുടെ സ്വാതന്ത്രത്തിലാണ്. എതിർ സീറ്റിൽ പുറം കാഴ്ച്ചകളിലേക്ക് ദേശാടനം ചെയ്യുന്ന, ലോകത്തെ പക്ഷികൂടായ് കാണുന്ന ഒരാളാണയാൾ.
ചാച്ചന്റെ തൊട്ടടുത്തിരിക്കുന്നയാൾ എണീക്കുമ്പോൾ ഉണ്ടാകുന്ന അലോസരപ്പെടൽ
‘ആസ്വാദന വിഘ്നം’ ആ മുഖത്ത് ലൈറ്റ് ഹൗസ് വെളിച്ചം പോലെ തെളിയുന്നത് കാണാം.
രണ്ട് സമയങ്ങളിൽ ചാച്ചൻ ആജ്ഞാപന സ്വരത്തിൽ സംസാരിക്കുന്നുണ്ട്!
(“ഇവനെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോ” എന്നത് ആജ്ഞാപനമല്ല നീയൊക്കെ എന്തിന് നടക്കുവാടേയ്… എന്ന പഴയ ചാർളീയൻ ഉപബോധമനസ്സ് ഉണർന്നതാണ് ഒരു നിമിഷം.)
“നീ ഇടിച്ച് ജയിച്ചില്ലേ ഇനി മതിയാക്കികൂടെ “
എന്നത് ഒരു ബുദ്ധിപരമായ സന്ധി ചെയ്യലാണ്.
“ഇപ്പോഴും എന്നാ ഒരിതാ” എന്ന ബേബിയുടെ വാക്ക് കീർത്തിക്ക് ഇരയാകലല്ല ഹീറോയിസം
പക്വമായ നിലപാടെടുക്കലാണ്. ആ പാഠം അവിടെ മഹേഷിനെ ആദ്യം അയാൾ പഠിപ്പിച്ചു.
(പ്രായമായാൽ പ്ലാവിൽക്കേറി ചക്ക ഇട്ട് കാറ്റ് പോകാതെ… ഒന്നിലെങ്കിൽ നീണ്ട തോട്ടിയുണ്ടാക്കി തോണ്ടാം…, അല്ലെങ്കിൽ വീഴും വരെ കാക്കാം… (ചക്ക നിലത്ത് വീണ് പൊട്ടി പാളീസാകുന്ന വിഷ്വൽ ഉണ്ട് ചിത്രത്തിൽ എന്നാ പിന്നെ നിലത്ത് വീഴുന്നത് വരെ കാക്കാരുന്നില്ലേ).

മാറ്ററിതല്ല…
ആജ്ഞാപന സ്വരം അത് പ്രണയത്തിന് വേണ്ടിയാണ്,
1 ) അതിൽ തൊട്ടു പോകരുത് (സഹധർമിണിയുടെ ഫോട്ടോ മഹേഷ് എടുക്കുമ്പോൾ)
2) എവിടെ പോകുന്നു മഴ തോർന്നിട്ട് പോകാം (മഹേഷ് ഭാവനയോട് ഇപ്പോഴാണ് ആ പെണ്ണ് നിന്നെ പറ്റിച്ചിട്ട് പോയല്ലേന്ന് ചോദിക്കുന്നത്)
തൊട്ട് പോകരുതെന്ന് പറയുമ്പോൾ, നിഷ്കളങ്കമായ പഴയസ്മരണയിലേക്ക് തിരിച്ച് പോകുന്നുണ്ട് (returning to the innocence).
അവിടേക്ക് ഒരു ഡിവേർഷൻ എടുക്കാൻ ആ മനസ്സ് തുളുമ്പുന്നുണ്ട്.

മഴ തോർന്നിട്ട് എന്ന് പറയുന്നത് പ്രണയ തോർച്ചയെ പറ്റിയാണ്… തൽക്കാലം ഒരു ഗ്യാപ് എടുക്കൂ മഹേഷേ എന്നത് ഫിലോസഫിക്കലായിട്ട് ചാച്ചൻ പറഞ്ഞതാണ്.
അതുകൊണ്ട് തന്നെ ചാച്ചന്റെ വിവാഹം അദ്ദേഹത്തിന്റെ ഫസ്റ്റ് ലൗ അല്ല. അത് രണ്ടാമത്തേതാണ്. കക്ഷിയെ പൊക്കിയത് കാബറെ കാണാൻ പോയപ്പോഴാണ്,
അതുകൊണ്ടാണ് ആർട്ടിസ്റ്റ് ബേബിയുടെ ഓർമ്മയെ പരീക്ഷിക്കുമ്പോൾ “മറക്കാൻ പറ്റോ എന്ന് തിരിച്ച് ചോദിക്കുന്നത്”
“ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ “
എന്ന ഗാനം bg ആകുന്നത് നോക്കുക…
അടുത്ത വരിയാണ് ശ്രദ്ധിക്കേണ്ടത്
“ഇന്നീ പ്രേമം പൂക്കും മുകിലിൻമേട്ടിൽ “
തേടലാണ് ജീവിതം… ഒരാണ് അവന്റെ പെണ്ണിനെ കണ്ടെത്തുന്നതും ഒരു പെണ്ണ് അവന്റെ ആണിനെ കണ്ടെത്തുന്നതും. തീരം തേടിവന്ന് പ്രേമം പൂത്തു.
അവിടെ വച്ച് തന്നെയാണ് മുന്തിരിവള്ളികൾ പൂത്തത്… അതു കൊണ്ടാണ് ബാംഗ്ലൂർ പോകാം… എന്ന ബേബിയുടെ ചോദ്യം മുഖവിലക്കെടുക്കാത്തതും.
അവളുടെ കാൽ സ്പർശമുള്ള മണ്ണിലേക്ക് ഒരു യാത്ര അയാൾ ആഗ്രഹിച്ചു. പ്രണയത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും വേവലാതികൾ ഇല്ലാത്ത ബേബി അത് വെറും കമ്പിയാണെന്ന് തെറ്റ് ധരിച്ചു!

നിന്റെ പ്രായം തേൻ നുകരുന്നവവ്വാലിനെപ്പോലെ ആണെന്ന് പറന്ന് വരുന്ന വവ്വാലിന്റെ image presentation നിലൂടെ ആ തന്ത കാട്ടി തരുന്നത്.
അതിലും ഒരു കലയെ കണ്ടെത്തണം എന്ന ഫിലോസഫിക്കൽ മൂവ്. പ്രത്യോകിച്ചും മഹേഷിനെ പോലെ, സ്റ്റുഡിയോയെ വെറും
‘കടയായ്’ സമ്പത്തുൽപ്പാദന പ്രക്രിയയുടെ ക്രയവിക്രയ പണിയാളായ് മാറുന്ന ഭാവന എന്ന വിശേഷണത്തിന് ഒട്ടും ചേരാത്ത അപ്പന്റെ പിന്തുടർച്ച അതുപോലെ തുടരുന്ന തന്നെ ഇതു വരെ കണ്ടെത്താത്ത മഹേഷിലേക്ക് ,
അവന്റെ ഉള്ളിലേക്ക് അവനെ ചാച്ചൻ കൂട്ടികൊണ്ട് പോകുന്നു.
Mani rao വിന്റെ പ്രശസ്ത വാചകം പോലെ
“You plant a silent minefield, l walk on it,
Flashes of meaning exploding in my head”
തലയിൽ creativity കൊണ്ട് മഹാവിസ്ഫോടനം നടത്താനുള്ളതാണ് കലയെന്ന് ചാച്ചൻ practical
ക്ലാസ്സ് എടുക്കുന്നു.

“ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല മഹേഷേ പക്ഷെ പഠിക്കാൻ പറ്റും ” എന്നത് ജീവിതത്തെക്കുറിച്ച് മഹേഷിന് പറഞ്ഞ് കൊടുക്കുന്ന അരുളപ്പാടാണ് .
ചാച്ചൻ ആണ് സിനിമയിലെ അപ്പോസ്തലൻ.
ഒരു പണിയും സ്വന്തമായി കണ്ടെത്താതെ…
in born talent ഇല്ലാതെ… പാസ്പോർട്ട് ഫോട്ടം മാത്രം എടുക്കാൻ അറിയുന്ന മഹേഷ് എന്ന ചെറുപ്പക്കാരനെ തന്റെ പൂമ്പൊടി വിതറി വളർത്തി മഹേഷ് ഭാവന എന്ന സമ്പുഷ്ട കലാഹൃദയത്തിലേക്ക് വളർത്തിയ ചാച്ചൻ…
പിന്നീട്…
മഹേഷ് ഉസ്താദ് ഹോട്ടലിലെ ദുൽക്കറിനെ പോലെ…മഹേഷ് വെഡ്ഡിങ് ഫോട്ടോഗ്രഫിക്ക് പോകുമ്പോ ഭാര്യ സ്റ്റുഡിയൊ നോക്കും…
അപ്പോൾ… അപ്പോൾ… ചാച്ചൻ തന്റെ സഹധർമ്മിണിയുടെ ഫോട്ടോ ബാഗിലാക്കി ഒരു ട്രാക്ടറിന്റെ പിറകിൽ… മാനം നോക്കി കിടന്ന്
അജ്മീറിലേക്ക്…

0 0 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments