വരവരറാവു എഴുതിയ തെലുങ്ക് കവിത ‘അതിർത്തി’ ദേശമംഗലം രാമകൃഷ്ണൻ പരിഭാഷപ്പെടുത്തിയത്.
കണ്ടാൽ
ജയിലിന്റെ ചുമരല്ല അതിർത്തി.
ആകാശം അതിർത്തി.
ജയിൽച്ചുമരിനു മീതേ
പ്രാണനപഹരിക്കാൻ തുനിഞ്ഞു നിൽക്കുന്ന
വൈദ്യുതക്കമ്പിയുടെ പിന്നിൽ നിന്നുകൊണ്ട്
ഉദയം നോക്കുകയാണ് ഞാൻ.
ഊഹിച്ചാൽ
ആകാശമല്ല അതിർത്തി
സംഘർഷമാണ് അതിർത്തി.
ഉഷസ്സിനെ പ്രസവിച്ച
പ്രകൃതിയുടെ വേദന
ഊഹിക്കുകയാണ് ഞാൻ.