പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് കാപ്പിരികളുടെ നാട്ടില്‍ എന്ന പുസ്തകം. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്‌നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്‌കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. അതില്‍ ഏറ്റവും ആസ്വാദ്യമായത് സോഫാല പ്രൊവിന്‍സിന്റെ തലസ്ഥാന നഗരിയായ ബൈറയെ പറ്റിയുള്ള യാത്രാവിവരണമാണ്.
സ്റ്റേഷന്‍ പോഡ്‌കാസ്റ്റില്‍ എസ്.കെയുടെ ‘ബൈറ’ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.