ആവേ മരിയ

വിയർപ്പ് മാത്രം മണക്കുന്ന ആ മുറിയുടെ തേക്കാത്ത ചുവരുകളിൽ, റോസ ഓരോ തവണയും വാങ്ങുന്ന മെഴുകുതിരിക്കൂടിന്റെ പുറത്തുള്ള കന്യാ മറിയത്തിന്റെ ചിത്രങ്ങൾ വെട്ടിയെടുത്തു ഒട്ടിച്ചു വച്ചുകൊണ്ടിരുന്നു. ഓരോ തവണ ഇളകി പോകുന്നതിനെയൊക്കെയും മൊട്ടുസൂചി കൊണ്ടു കുതിത്തറച്ചു ഉറപ്പിച്ചുകൊണ്ടിരുന്നു.

കണക്കെടുപ്പ്

അർജുനൻ, ഭീമൻ, നകുലൻ. അമ്മിണിയവളെ തിരുത്തിയില്ല. ബന്ധങ്ങളുടെ ശ്രേണികൾക്കൊ ക്രമങ്ങൾക്കൊ അന്നുമിന്നും അർത്ഥമുണ്ടെന്നു അമ്മിണിക്ക് തോന്നിയിട്ടില്ല.

അവശേഷിപ്പുകള്‍

ഈ നഗരത്തിന്‍റെ സിരകളില്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ ഭ്രാന്തുപിടിച്ചോടുന്ന തേരട്ട വണ്ടികള്‍. അതിലെ ഓരോ കമ്പാര്‍ട്ട്മെന്റിലും മദ്രാസിന്‍റെ മണങ്ങള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ട്.