മനുഷ്യർ പാവപ്പെട്ടവരാകുന്നത് കോടീശ്വരന്മാർ ഉള്ളതുകൊണ്ടാണ് എന്ന് മനസ്സിലായത്.
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നാട്ടിലും മറ്റും പോയിട്ട് തിരിച്ചുവരുമ്പോൾ (ട്രെയിനിലാണ് മിക്കവാറും യാത്ര) തമ്പാനൂർ റെയിൽവേ സ്റ്റേഷനു പുറത്തുള്ള പ്രീപേയ്ഡ് ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു രൂപാ ടിക്കറ്റ് എടുത്തിട്ടാണ് ഓട്ടോയിൽ വീട്ടിൽ പോവുക. ക്യൂ നിൽക്കുന്നത് ഇഷ്ടമല്ലെങ്കിലും കൗണ്ടറിൽ സ്ഥലപ്പേര് പറഞ്ഞിട്ട് അവർ കമ്പ്യൂട്ടറിൽ അത് ടൈപ്പ് ചെയ്ത് പ്രിന്റ് എടുക്കുന്നത് കാണാൻ കൗതുകമായിരുന്നു.
പട്ടം വൃന്ദാവൻ ഹൗസിങ് കോളനി ആണ് അതിൽ അടിച്ചു കൊടുക്കേണ്ട ഡെസ്റ്റിനേഷൻ. അതാണ് സ്ഥലപ്പേര്. വൃന്ദാവൻ ഹൗസിങ് കോളനി. പക്ഷെ എനിക്ക് അന്ന് “ഹൗസിങ് കോളനി” എന്ന വാക്ക് അവരോട് പറയാൻ എന്തോ ഇഷ്ടക്കുറവ് ആണ്. കൊള്ളാത്ത, കുറഞ്ഞ എന്തോ ഒരു സംഗതി പോലത്തെ ഫീലാണ്. അതുകൊണ്ട് ഞാൻ “പട്ടം വൃന്ദാവൻ ഗാർഡൻസ്” എന്ന് പറഞ്ഞുകൊടുക്കും. [ഒറിജിനലി ഹൗസിംഗ് ബോർഡിന്റെ ആയിരുന്ന ഫ്ലാറ്റുകൾ ഓരോ ആളുകളായി (സമ്പന്നരായവർ ഫ്ലാറ്റ് വാങ്ങി വാടകയ്ക്ക് കൊടുക്കും) വാങ്ങിയ ശേഷം അവർ ചേർന്ന് ബോർഡൊക്കെ വെച്ച് പറയാൻ തുടങ്ങിയതാണ് ഈ “ഗാർഡൻസ്”.]
അച്ഛന്റെ കൂടെ ആണ് ഈ ടിക്കറ്റ് മേടിക്കാൻ നിൽക്കുക. അച്ഛൻ അപ്പോൾ തിരുത്തും. ‘ഗാർഡൻസ്’ അല്ല ‘ഹൗസിങ് കോളനി’ എന്ന് പറയും. ടിക്കറ്റ് വാങ്ങി ഓട്ടോയിൽ കേറി ഞങ്ങൾ വീട്ടിൽ പോകും. അച്ഛൻ എന്തിനാ കോളനി എന്ന് പറഞ്ഞത്, ആ പോലീസുകാരനും ക്യൂവിൽ പിറകിൽ നിന്നവരും എന്ത് വിചാരിച്ചു കാണും എന്നൊക്കെ ആണ് ഓട്ടോയിൽ ഇരുന്ന് ആലോചിക്കുക.
കോളനി എന്ന് കേൾക്കുമ്പോൾ അന്ന് എന്റെ മനസ്സിൽ പത്രത്തിൽ ലക്ഷം വീട് കോളനികളുമായി ബന്ധപ്പെട്ട് കാണുന്ന വാർത്തകളാണ് ഓർമ്മവരിക. കറുത്തു മെലിഞ്ഞ, കൈലി ഉടുത്ത് തോളിൽ ഒരു തോർത്തും ഇട്ട് പെയിന്റടി പൂർത്തിയാവാത്ത ഒരു വീടിന്റെ ഉമ്മറത്ത് പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്ന ഒരു നാൽപത് അടുപ്പിച്ചു പ്രായമുള്ള പുരുഷന്റെ ഇമേജാണ് മനസ്സിൽ വരിക. ആ മനുഷ്യനുമായിട്ട് സ്വയം അസ്സോസിയേറ്റു ചെയ്യാൻ ഇഷ്ടമല്ലായിരുന്നു.
കുറേ കാലങ്ങൾക്ക് ശേഷമാണ് അച്ഛൻ കോളനി എന്നു തന്നെ പറഞ്ഞ് എന്നെ തിരുത്തിയത് എന്തിനായിരുന്നെന്നും, അന്ന് അവിടെ എന്നിൽ ആ ഇമേജ് പ്ലേസ് ചെയ്ത ഫാക്ടർ ജാതി ആയിരുന്നു എന്നുമൊക്കെ ബോധം വന്നത്.
മനുഷ്യർ പാവപ്പെട്ടവരാകുന്നത് കോടീശ്വരന്മാർ ഉള്ളതുകൊണ്ടാണ് എന്ന് മനസ്സിലായത്.
അവരുടെ മക്കൾ കാണിക്കുന്ന വൃത്തികേടെല്ലാം ‘കോളനിപിള്ളേരു’ടെ തലയിൽ കെട്ടിവെക്കാൻ എളുപ്പം ആയിരുന്നല്ലോ.
എന്റെ വീട്ടിലല്ലെങ്കിലും മറ്റു പല വീടുകളിലും, പ്രത്യേകിച്ച് മിഡിൽ-അപ്പർ ക്ലാസ്- സവർണ അറ്റ്മോസ്ഫിയറുകളിൽ, കുട്ടികൾ എന്തെങ്കിലും വൃത്തീകേട് കാണിക്കുമ്പോൾ ‘കോളനി പിള്ളേരുടെ സ്വഭാവം കാണിക്കല്ലേ’ എന്നൊക്കെ ശകാരിക്കുന്നത് കേട്ടിട്ടുണ്ട്. സ്കൂളുകളിൽ ടീച്ചർമാർ പോലും പറയും പിള്ളേരോട് ഇങ്ങനെ. ഇതൊക്കെക്കൊണ്ട് തന്നെ കോളനിയിൽ താമസിക്കുന്ന പിള്ളേരൊക്കെ വൃത്തികെട്ടവരാണ് എന്ന തോന്നലൊക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. അവരുടെ മക്കൾ കാണിക്കുന്ന വൃത്തികേടെല്ലാം ‘കോളനിപിള്ളേരു’ടെ തലയിൽ കെട്ടിവെക്കാൻ എളുപ്പം ആയിരുന്നല്ലോ.
ഈ കൂടിയ, “കൾച്ചേഡായ” ടീച്ചറും തന്തയും തള്ളയും ആൻ്റിയും അങ്കിളും ഒക്കെ തന്നെയാണ് അവരുടെ പിള്ളേര് അതുങ്ങളുടെ കണ്ണിൽ “അൺകൾച്ചേഡ്” ആയ ആളുകളേ കാണുമ്പോൾ “കോളനി വാണം” എന്ന് വിളിക്കാനുള്ള ആദ്യ കാരണം.
ഇത്തരത്തിലുള്ള ഒരു അപ്ബ്രിങ്ങിങ്ങിനുശേഷം അതിൽ നിന്ന് വളരാനുള്ള എക്സ്പോഷർ ഒക്കെ കിട്ടുന്നതിന് മുന്പുതന്നെ സോഷ്യൽ മീഡിയയിൽ ഈ വിവരക്കേടുകൾ പിന്നെയും കാണുകയും ഓർഗനൈസ്ഡ് ആയിട്ട് ഇത് ഷെയർ ചെയ്യാനുമുള്ള ഒരു പ്ലാറ്റ്ഫോം വഴി ഈ ചിന്തകൾ റീയെൻഫോഴ്സ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഓൺലൈൻ കമ്മ്യൂണിറ്റികളുടെ ഒക്കെ കുഴപ്പം അതാണ്. മോണിറ്റർ ചെയ്യാൻ അതോറിറ്റി ഇല്ല അവിടെ. അനാർക്കി ആണ്. അതും, ഒരു വലതുപക്ഷ അരാജക (റൈറ്റ്-ലിബ്) അറ്റ്മോസ്ഫിയറാണ്. വിവരം വെക്കുന്നതിന് മുൻപുതന്നെ കുട്ടികൾ ഇതിൽ ഇടപെട്ട് തെറ്റും ശരിയും മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. മാനസിക ആരോഗ്യം മൂഞ്ചിപ്പോകുന്നു.
ഇതിൽ ക്ലാസ്സിസ്സവും ജാതീയതും മാത്രമല്ല, സ്ത്രീവിരുദ്ധ ആണ് ഏറ്റവും വിസിബിൾ ആയ ഒരു സംഗതി. സ്ത്രീകളോട് അല്ലെങ്കിൽ സ്ത്രീകളെ കുറിച്ച് സ്കൂളിൽ പഠിക്കുന്ന കുട്ടി ചെറുക്കന്മാരൊക്കെ പറയുന്ന ഊളത്തരങ്ങൾ കാണുമ്പം സങ്കടം വരും. ഇതിനേയൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് ആലോചിച്ചുപോകും. സ്റ്റാറിന്റെ ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിലെ ആ “സാർ”ൻ്റെ ഫാൻസ് ഒക്കെ ഉദാഹരണം. രഞ്ജിത്തും ഷാജി കൈലാസും ഒക്കെ ആയിട്ടുള്ള വലിയ സംഘം സിനിമ വഴിയും നല്ല പണിയെടുത്തിട്ടുണ്ട്.
സർക്കാരും പോലീസും ഒക്കെ ചേർന്ന് പലവിധത്തിൽ പല പ്രവർത്തനങ്ങൾ ഈ ഒഴുക്ക് തിരിച്ചു വിടാനായി ചെയ്യുന്നുണ്ട്. അല്ലാതെയും സാമുഹ്യ പ്രവർത്തകരും കലാകാരും ഒക്കെ ശ്രമിക്കുന്നുണ്ട്. ഈ ഓൺലൈൻ വലതുപക്ഷ ഫോഴ്സ് ഉണ്ടാകുന്നതിനു മുമ്പുതൊട്ടേ തന്നെ.
മട്ടുമല്ലാമൽ, ഈ ഊമ്പിയ മൊറാലിറ്റി ഒക്കെ സമൂഹത്തിലൂടെ (പാട്രിയാർക്കീയുടെ ഫലമായി) സ്വാഭാവികമായി പടർന്നതാണ്. അതേ സ്വാഭാവികതയോടെ തന്നെ അവ തിരുത്താനുള്ള ശ്രമമാണ് വേണ്ടത്. (ശ്യാം പുഷ്കരനും ശംഭു പുരുഷോത്തമനുമൊക്കെ റെലവൻ്റ് ആകുന്നത് ഇങ്ങനെയാണ്. കുമ്പളങ്ങി നൈറ്റ്സൊക്കെ മഹത്തായ സിനിമ ആണെന്നല്ല മറിച്ച് ഈ പറഞ്ഞതിനെയൊക്കെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട് എങ്കിൽ ആ കാര്യം കൊണ്ടാണ് പ്രസക്തമാകുന്നത്.)
രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഇതിനെ ചെറുക്കുകയെന്നാൽ സംഘിനെ ചെറുക്കുക കൂടിയാണെന്ന് നമ്മൾ തിരിച്ചറിയണം
സംഘപരിവാറിന്റെ അജൻഡകളും അതുമായി ബന്ധപ്പെട്ട ആറെസ്സസ്സിൻ്റെ ആവശ്യങ്ങൾക്കും പറ്റിയ ഒരു കാലാവസ്ഥയാണ് ഈ ഒരു സാഹചര്യം സൃഷ്ടിക്കുക. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്ന് ഇത് കൂടുതൽ ശക്തമായി നിലനിർത്താനുള്ള ഓർഗനൈസ്ഡ് ശ്രമവും നല്ല രീതിയിൽ നടക്കുന്നുണ്ട്. അത് കാണുകയും, രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഇതിനെ ചെറുക്കുകയെന്നാൽ സംഘിനെ ചെറുക്കുക കൂടിയാണെന്ന് നമ്മൾ തിരിച്ചറിയണം എന്നതും ഇംപോർട്ടൻ്റാണ്.
ഇൻസെലുകളും മിസോജിനിസ്റ്റുകളും സംഘികളും ഹോമോഫോബുകളുമെല്ലാം പാട്രിയാർക്കിയുടെ പ്രോഡക്റ്റാണ്. അതേ സമയം തന്നെ ക്യാപ്പിറ്റലിസത്തിൻ്റെയും. ക്യാപ്പിറ്റലിസവും പാട്രിയാർക്കിയും പരസ്പരപൂരകങ്ങളായി, തമ്മിൽ തമ്മിൽ വളമായി, ഒന്നിച്ചു നിലനിൽക്കുകയാണ്.