ഒരാഴ്ചത്തെ ഇടവേള കൃത്യമായി പാലിച്ചു എഴുതിയ ആദ്യത്തെ 12 കത്തുകൾക് ശേഷം, ഓരോ കത്തു കൈപ്പറ്റുമ്പോഴും തൻറെ കിഡ്നി അടക്കം തൊണ്ടക്കുഴിയിൽ വന്ന് എത്തിനിന്നു മിടിക്കുന്നതായും ഒന്ന് കയ്യിട്ടാൽ അത് എടുക്കാൻ ആയേക്കുമെന്നു൦ വരെ റാഹേലിന് തോന്നിത്തുടങ്ങി.
ഇടതടവില്ലാതെ എല്ലാ വർഷവും പാസ്സായി വന്നതിൻറെ മടുപ്പ് ഒന്നുകൊണ്ട് മാത്രമാണ് അക്കൊല്ലം പത്താം ക്ലാസ് അങ്ങ് തോറ്റുകളയാമെന്ന തീരുമാനം റാഹേൽ എടുക്കുന്നത്. തോറ്റാൽ കെട്ടിച്ചുകൊടുക്കുമെന്ന ഭീഷണി വെറുതെയാണെന്നും, പതിനെട്ടാകാതെ കെട്ടിച്ചാൽ അപ്പനെ പോലീസ് കൊണ്ടുപോകുമെന്നും ഇതിനോടകം അവൾ മനസ്സിലാക്കിയിരിക്കണം.
പറമ്പ് കിളക്കാൻ വന്നവരും, അടുത്തെവിടെയെങ്കിലും കല്യാണം കൂടി തിരിച്ചുപോകും വഴി വീട്ടിൽ കയറിയ ബന്ധുക്കളും മറ്റും എഡ്യൂക്കേഷൻറെ ആവശ്യകതയെപ്പറ്റിയും എഡ്യൂക്കേഷൻ കിട്ടാത്തവരുടെ കദനത്തെ പറ്റിയും വിവരിച്ചപ്പോഴും അടുത്തവർഷം ജയിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് റാഹേൽ മറുപടി കൊടുത്തത്. ശേഷം, അവരൊക്കെയും തന്നെ വെറുതെ ഇഞ്ചി കടിച്ച മുഖഭാവത്തോടെ തിരിച്ചുപോയി.
പക്ഷെ, അക്ഷരാർത്ഥത്തിൽ റാഹേലിന് പ്രശ്നമായി മാറിയത് ഒഴിവുസമയത്തിൻറെ ക്രമാതീതമായ വർദ്ധനവ് ഒന്ന് മാത്രമായിരുന്ന. അങ്ങനെ സമയം ഒരു പൊറുതികേടായി തുടങ്ങിയപ്പോഴാണ് അപ്പാപ്പൻറെ പഴയ പെൻ ഫ്രണ്ട് സ്കറിയക്ക് ഒരെഴുത് എഴുതാമെന്ന് റാഹേലിന് തോന്നിയത്. എന്നാൽ 2 ആഴ്ചക്ക് ശേഷം വന്ന മറുപടി കത്തിൽ, സ്കറിയയെ 8 വര്ഷം മുൻപ് ഉത്സവപ്പറമ്പിൽ മദമിളകിയ ഏതോ ആന ചവിട്ടിക്കൊന്നെന്നും പകരം കൊച്ചുമകനായ വർഗീസാണ് ഇനിയങ്ങോട് റാഹേലിന് കത്തുകളയക്കുക എന്നും വിശദീകരിച്ചിട്ടുണ്ടായിരുന്നു .വേണമെങ്കിൽ, വേണമെങ്കിൽ മാത്രം, ഇവിടെയാണ് കാര്യങ്ങളത്രയുടെയും തുടക്കം എന്ന് പറയാവുന്നതാണ്.
ഒരാഴ്ചത്തെ ഇടവേള കൃത്യമായി പാലിച്ചു എഴുതിയ ആദ്യത്തെ 12 കത്തുകൾക് ശേഷം, ഓരോ കത്തു കൈപ്പറ്റുമ്പോഴും തൻറെ കിഡ്നി അടക്കം തൊണ്ടക്കുഴിയിൽ വന്ന് എത്തിനിന്നു മിടിക്കുന്നതായും ഒന്ന് കയ്യിട്ടാൽ അത് എടുക്കാൻ ആയേക്കുമെന്നു൦ വരെ റാഹേലിന് തോന്നിത്തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ, റാഹേലിനെ സംബന്ധിച്ചിടത്തോളം വർഗീസിൻറെ കത്തുകളത്രയും രണാങ്കണത്തിൽ അടിപതറാതെ പോരാടിയ യോദ്ധാവിൻറെ വീരഗാഥകളായിരുന്നു. ലാത്തിയെ ഭയക്കാത്ത ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ അമരക്കാരനായും ലോക്കപ് കയറി മടുത്ത പതിനേഴുകാരനായ വിപ്ലവകാരിയായും വർഗീസ് തന്റെ ഫുൾ ഫോമിൽ ഓരോ കത്തിലും വിരിഞ്ഞാടി. വാസ്തവത്തിൽ അപ്പൻറെ പോലീസ് വെരിഫിക്കേഷന് കൂട്ടുപോയപ്പോഴല്ലാതെ അയാൾ പോലീസ്‌സ്റ്റേഷൻറെ പടി കടന്നിട്ടുണ്ടായിരുന്നില്ല. എന്നിരുന്ന്നാലും, 5 അടി 4 ഇഞ്ചുള്ള വർഗീസ് അയാളല്ലാത്ത, അയാളായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച അയാളെ നാലാക്കിമടക്കി ഓരോ ആഴ്ചയിലും മുടങ്ങാതെ റാഹേലിനയിച്ചുകൊണ്ടിരുന്നു.
അങ്ങനെ കത്തുകളുടെ 5 മാസക്കാലത്തെ തുടർച്ചയായ പ്രവാഹത്തിന് ശേഷം, ഒളിച്ചോട്ടമെന്ന തീരുമാനത്തിലേക്ക് റാഹേലും വർഗീസും എത്തിച്ചേരുകയായിരുന്നു.സാധാരണ ഗതിയിൽ ,ഇത്ര ചുരുങ്ങിയ കാലയളവിൽ ഒളിച്ചോട്ടമെന്ന സാഹസത്തിലേക്ക് പ്രസ്തുത കമിതാക്കൾ എത്തിച്ചേരേണ്ടതില്ലല്ലോ എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ, തെറ്റുപറയാൻ സാധിക്കില്ല. പക്ഷെ, റാഹേലിന് 85 മൈൽ ദൂരത്തുള്ള വർഗീസിനെ കാണുവാൻ അവളോ, വർഗീസിന് 85 മൈൽ അകലെയുള്ള റാഹേലിനെ കാണുവാൻ അവനോ ഇറങ്ങിതിരിച്ചെന്നിരിക്കെ, ഒഴിവാക്കാനാകാത്ത പല ബുദ്ധിമുട്ടുകളും തിരിച്ചു ചെല്ലുമ്പോൾ ഇരുവർക്കും നേരിടേണ്ടി വരുമെന്നത് തീർച്ചയാണ്. അതിനാൽ ഒളിച്ചോട്ടമായിരുന്നു സുഖപ്രദം .
റാഹേലാണ് മക്കളില്ലാത്ത വകയിലെ വല്യപ്പൻറെ വയനാട്ടിലെ വീട്ടിലേക്ക് ഒളിച്ചോടാമെന്ന അഭിപ്രായം മുന്നോട്ട് വച്ചത്.പ്രത്യേക ചർച്ചകൾക് വിധേയമാകാതെ വർഗീസത് ശെരിവെച്ചു. മാത്രവുമല്ല അധികം നീളം വെക്കാതെ പന്തലിച്ചു വളരുന്ന പ്രത്യേകം കാപ്പിച്ചടികൾ ഉണ്ടെന്നും, അവ വാങ്ങി നട്ട്, കാപ്പിക്കുരു പറിച്ചുവിറ്റ് പുതിയൊരു ജീവിതം പടുത്തുയർത്താമെന്നും വർഗീസ് മറുപടി അയച്ചു.
അവസാനം, ആഗസ്ത് മാസം ഒരു തിങ്കളാഴ്ച ശകലം അക്ഷരപിശകുള്ള വിശദമായ ഒരു കഥ എഴുതിവെച്ച്, റാഹേൽ വീടുവിട്ടിറങ്ങി
കത്ത് വായിച്ച് റാഹേലിന്റപ്പന് കാലിടറിയെങ്കിലും കസേര കിട്ടിയിട്ടും തളർന്നിരിക്കാൻ കൂട്ടാക്കാതെ വാശിപ്പുറത്ത് അയാൾ നിന്നു. ഭാര്യ സിസിലി എത്ര കണ്ട് നിർബന്ധിച്ചിട്ടും, പോലീസിൽ പരാതിപ്പെടാൻ കൂട്ടാക്കാതെ, വൈകുന്നേരം വരെ കാക്കാമെന്ന് അയാൾ ശഠിച്ചു. സിസിലിക്കുട്ടി ആകെ മൊത്ത൦ 7 പള്ളിയിലും റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തതിനാൽ ഒരമ്പലത്തിലും നേർച്ചയിട്ടു.
സിസിലിയുടെ നേർച്ചകളുടെ ബലം കൊണ്ടോ, റാഹേലിന്റപ്പന് പൊടുന്നനെ കൈവന്ന ദിവ്യദൃഷ്ടിയുടെ പവറ് കൊണ്ടോ, വൈകിയെങ്കിലും ഇരുട്ട് പടരുന്നതിന് മുൻപ്, കൈയിലെ പ്ലാസ്റ്റിക് കവറിൽ 12 കാപ്പിത്തൈകളുമായി റാഹേൽ വീടുകേറി. ശേഷം പരസ്യങ്ങളിൽ കാണുന്നതിന് വിപരീതമായി, വീട്ടിലെ യുദ്ധകാല അടിയന്തരാവസ്ഥ ഒന്നറിത്തണുക്കാൻ വണ്ണം യാതൊന്നും കാര്യമായി പോലും റാഹേൽ നിന്നില്ല, എന്നതാണ് സത്യം.
ഏറെ നേരം നീണ്ടുനിന്ന സങ്കടം പറച്ചിലിന് ഒടുവിൽ, റാഹേലിന്റെ ഒളിച്ചോട്ടം വെറും 11 മണിക്കൂർ നീണ്ടുനിന്ന തിരോധാനത്തിലേക്കുള്ള ചുരുങ്ങലിന് കരണമാവാനുള്ള സാധ്യതൾ റാഹേലിൻറെ അപ്പനും അമ്മയും ലിസ്റ്റിട്ടു.
പക്ഷേ,ഈ സാദ്ധ്യതകൾ റാഹേൽ കേൾക്കെ ചർച്ചക്ക് വെച്ചപ്പോൾ ,കഞ്ഞിയിലേക്ക് കൂടുതൽ അച്ചാർ കോരിയിട്ട് കലക്കിയതല്ലാതെ റാഹേൽ പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല.
ഒരു അതിശൈത്യത്തിനും വേനലിനും ഇടവപ്പാതിക്കും ശേഷം അടുത്ത ആഗസ്ത് മാസമായപ്പോൾ, 2 കാര്യങ്ങൾ തീർച്ചയായും സംഭവിച്ചിരുന്നു. റാഹേൽ പത്താം ക്ലാസ് വീണ്ടുമെഴുതി ജയിച്ചിരുന്നു,റാഹേലിൻറെ 12 കാപ്പിത്തൈകളും പ്രതീക്ഷിച്ചതിന് വിപരീതമായി പുതിയ ശിഖരങ്ങളും ഇലകളും വന്ന് പന്തലിക്കാതെ കുത്തനെ വളർന്ന് തുടങ്ങിയിരുന്നു.
അടിപൊളി
Interesting yaar…
She writes? and was this good?. great. Much better than the mundane stories in Mathrubhoomi
Well written..💓
This is superlative, Jos!
Relally loved.
Keep writing❤
Nice one. She writes well !!
In love with Rahel..🌻
12um kuthane pongiyirkunnu, great…
12um…
panthalichirunnenkilo…
jos is love <3