മൊയ്ദീന്റെ കാലുകൾ ചെളിയിൽ അമർന്ന് വിരലിന്റെ വിടവിലൂടെ ചെളി പൊന്തി ശബ്ദം ഉണ്ടാക്കി. അടയാളം ബാക്കിയാക്കി കാലുകൾ മുന്നോട്ട് ആഞ്ഞു.

ല്ലാ മാസവും അഞ്ച് എന്നൊരു തീയതിയുണ്ടെങ്കിൽ മൊയ്‌ദീൻ കുഞ്ഞ് പോസ്റ്റ് ഓഫീസിൽ ചെന്ന് ഹാജർ വച്ചിരിക്കും. ഗവണ്മെന്റ് തസതികയിൽ നിന്ന് പിരിഞ്ഞ ശേഷം മാസം തോറും ഉള്ള ഈ പെൻഷൻ വാങ്ങൽ ചടങ്ങ് ആണ് കുഞ്ഞിന് പുറം ലോകവുമായുള്ള ഏക ബന്ധം. അല്ലാണ്ട് ഒന്നിനും പാടം കടക്കാറില്ല . ആ ഓടിട്ട വീട്ടിൽ കുഞ്ഞ് ഒറ്റയ്ക്കാണ് താമസം.

പാടം കടന്ന്, മൺ വഴിലൂടെ നടന്ന്, ടാർ ഇട്ട റോഡിൽ കയറിവേണം ബസ് പിടിക്കാൻ. ഉമ്മറത്തു അയയിൽ തൂക്കിയിരുന്ന തോർത്തു എടുത്ത് തലയിൽ ചുറ്റി, വീട് പൂട്ടി മൊയ്‌ദീൻകുഞ്ഞ് ഇറങ്ങി.
ബസ്സ് വരുവാൻ അധികം സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മൊയ്‌ദീൻ കുഞ്ഞു കുറച്ചു തിടുക്കത്തിൽ ആയിരുന്നു. ആ തിടുക്കത്തിൽ കുഞ്ഞിന്റെ കയ്യിലെ എച്ച്.എം.ടി വാച്ച് പാടത്തു ഊരി വീണു. സമയം തീരെ ഇല്ലാത്തതു കൊണ്ട് അതെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ട് നടത്തത്തിന്റെ വേഗത കുറച്ചു കൂടെ കൂട്ടി.

വരമ്പിന്റെ നടുവിൽ എത്തിയപ്പോൾ കാല് ഒന്ന് തെറ്റി. നോക്കിയപ്പൊഴോ ചെരുപ്പ് പൊട്ടിയിട്ടുണ്ട്. അതിനെ ഓരത്തേയ്ക് ഇട്ട് നഗ്‌ന പാദങ്ങളാൽ മൊയ്‌ദീൻ കുഞ്ഞ് നടന്നു.
വഴിയൊക്കെ ചെളി ആയിരുന്നു. മൊയ്ദീന്റെ കാലുകൾ ചെളിയിൽ അമർന്ന് വിരലിന്റെ വിടവിലൂടെ ചെളി പൊന്തി ശബ്ദം ഉണ്ടാക്കി. അടയാളം ബാക്കിയാക്കി കാലുകൾ മുന്നോട്ട് ആഞ്ഞു.
മൺ വഴി കയറി മൊയ്‌ദീൻ ടാർ റോഡിൽ കയറിയതും ബസ്സ് വന്നു. മൊയ്‌ദീൻ ബസ്സിൽ കയറി പോസ്റ്റ് ഓഫിസിലേക്കു ടിക്കറ്റ് എടുത്തു. ചെളിയിൽ പൂണ്ട കാലുമായി പുറകിൽ സീറ്റിൽ ഗൗരവം വിടാതെ ഇരുന്നു.

പോസ്റ്റ് ഓഫീസിൽ ചെന്ന് തന്റെ പെൻഷൻ കൈപ്പറ്റിയ മൊയ്‌ദീൻ തൊട്ട് അടുത്ത കവല ലക്ഷ്യം ആക്കി നടന്നു. അവിടെ ചെന്ന് ഒരു ജോഡി ചെരുപ്പ് വാങ്ങി കാലിൽ അണിഞ്ഞു. അവിടുന്നു തിരികെ ഉള്ള ബസ് പിടിച്ച മൊയ്‌ദീൻ ഉച്ചയോടെ വീട്ടിലേയ്ക്കുള്ള വഴിയിൽ എത്തി. മഴ ചാറുന്നുണ്ടായിരുന്നു പാടം കടക്കുമ്പോൾ.

വരമ്പിലൂടെ തൻെറ വീടിനു ലക്ഷ്യമാക്കി വരുന്ന ആളെ നോക്കി മൊയ്‌ദീൻ കട്ടൻ കുടി തുടർന്നു.

മൊയ്‌ദീൻ വീട് തുറന്ന് അടുക്കളയിൽ ചെന്ന് ഒരു കട്ടൻ ഇട്ട് ഉമ്മുറത്തു വന്നിരുന്നു.
കട്ടനും കുടിച്ചു പാടത്തേയ്ക് നോക്കി ഇരുന്ന മൊയ്‌ദീന്റെ ഫ്രെയിംലേയ്ക് ഒരാൾ പെട്ടന്ന് കടന്ന് വന്നു. വരമ്പിലൂടെ തൻെറ വീടിനു ലക്ഷ്യമാക്കി വരുന്ന ആളെ നോക്കി മൊയ്‌ദീൻ കട്ടൻ കുടി തുടർന്നു. പാടവരമ്പിലൂടെ ഉള്ള നടത്തം വരുന്ന ആളിന് വലിയ നിശ്ചയം ഇല്ലാത്തവണ്ണം, വളരെ പണി പെട്ട് വരുന്നപോലെ തോന്നി. വളരെ സമയം എടുത്ത് മൊയ്‌ദീന്റെ വീടിന്റെ മുന്നിൽ അയാൾ എത്തി. മൊയ്‌ദീൻ അയാളെ നോക്കി ചിരിച്ചു. അയാളും ചിരിച്ചു.
മധ്യ വയസ്സനായ അയാൾ മൊയ്‌ദീനോട് പറഞ്ഞു, ‘നമുക്ക് ഇറങ്ങാം’. മൊയ്‌ദീൻ ഒന്നും മിണ്ടിയില്ല. അയാളെ തന്നെ മൊയ്‌ദീൻ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു. ഒരു ചിരിയോടെ അയാൾ വീണ്ടും ആവശ്യപ്പെട്ടു, ‘നമുക്ക് ഇറങ്ങാം’.
‘ഇപ്പൊ ഇല്ല, കുറച്ചു കാലം ആയി ഞാൻ ഒരാളെ കാത്തിരിക്കുവാ.. അയാൾ വരുമോ എന്ന് അറിയില്ല, എന്നാലും നോക്കാലോ’ മൊയ്‌ദീൻ പറഞ്ഞു.

by Fernando Barrios Benavides

അവരെ ഒക്കെ നമുക്ക് കാണാം.. വാ നമുക്ക് പോകാം..’ വന്നയാൾ തിടുക്കം കാണിച്ചു.
മൊയ്‌ദീൻ വീണ്ടും അയാളോട് പറഞ്ഞു, ‘ഈ നെല്ല് വിളഞ്ഞു കണ്ടിട്ട് പോയാല്‍ പോരെ?’
‘നമ്മുക് ഇനിയും കാണാം. ഇപ്പൊ എന്റെ കൂടെ വന്നേ പറ്റു’ വന്നയാൾ പറഞ്ഞു.
മൊയ്‌ദീന്റെ ചിരി മങ്ങി, കണ്ണുകൾ കലങ്ങി.

മൊയ്‌ദീൻ ഒരിക്കൽ കൂടി പറഞ്ഞു ‘എന്നാലും ഞാൻ ഇപ്പൊ….’

മൊയ്‌ദീനു പോയെ പറ്റുള്ളൂ എന്ന് മനസിലായി. കൈയിലിരുന്ന കട്ടൻ മുഴുവൻ കുടിച്ചു തീർത്തു തലയിൽ തോർത്തു വെച്ച് മൊയ്‌ദീൻ ഒന്നുടെ വന്നയാളെ നോക്കി ചിരിച്ചു. എന്നിട്ടു ചോദിച്ചു ‘നമുക്ക് അവിടെ കാണാം അല്ലെ ..’
‘അഹ് കാണാം’ എന്നയാൾ പറഞ്ഞു. മുണ്ട് ഒന്ന് കെട്ടി, മൊയ്‌ദീൻ മുറ്റത്തേയ്ക് ഇറങ്ങി.
വരമ്പിലെ വഴിയിലൂടെ വന്ന ആളിന്റെ പുറകെ നടന്നു. പാടത്തു മഴ ചാറുന്നുണ്ടായിരുന്നു അപ്പോഴും.

പാദം നഗ്നം ആയിരുന്നു. പക്ഷെ മൊയ്‌ദീന്റെ കാലുകൾ ഇത്തവണ ശബ്ദം ഇണ്ടാക്കിയില്ല
അടയാളം ഉണ്ടാക്കിയില്ല …

നമുക്ക് അവിടെ കാണാം…

4.2 26 votes
Rating

About the Author

Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Anuja S S

Awesome 💯❤️

Aboobacker

Poli sanam mairu

Thasneem

💯

Revathy

Nicee👌🏽👌🏽