എനിക്ക് വയസ്സാകേണ്ട, മരിക്കേണ്ട, എനിക്ക് ജീവിച്ചിരിക്കാൻ മാത്രമാണ് ഇഷ്ടം, കൂട്ടുകാരെ… ജീവിച്ചിരിക്കാനുള്ള കൊതി എന്റെ കണ്ണുനിറയ്ക്കുന്നു.

പ്രിയമുള്ളവരേ,

ന്ന് എനിക്ക് 68 വയസ്സ് തികയുകയാണ്, എങ്ങനെ ഇത്ര പെട്ടെന്ന് 68 വയസ്സായി എന്ന് അത്ഭുതം കൂറി ഞാനിരിക്കുകയാണ്. ഇല്ല, കൊതി തീർന്നട്ടില്ല, അത്രയും അഗാധമായി, തീവ്രമായി ഞാൻ ഈ ജീവിതത്തെ സ്നേഹിക്കുന്നു. ഈ നക്ഷത്രങ്ങളെ, സൂര്യനെ, ചന്ദ്രനെ, ഭൂമിയെ, വനങ്ങളെ, മലകളെ, കടലിനെ, പുഴകളെ, പറവകളെ, പുഴുക്കളെ, പുല്ലുകളെ, പൂമ്പാറ്റകളെ, മൃഗങ്ങളെ, കുട്ടികളെ, കൂട്ടുകാരെ, എൻറ്റിണകളെ എല്ലാം ഞാൻ അത്ര കണ്ടു സ്നേഹിക്കുന്നു. മരിക്കാൻ അൽപ്പവും ഇഷ്ടമില്ല. എനിക്കുശേഷം ജീവിച്ചിരിക്കുന്ന എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ്. ഇത്ര സുന്ദരമായ ജീവിതമെന്ന ഈ അനുഭവമല്ലാതെ മറ്റൊരു അനുഭവവും ഈ പ്രപഞ്ചത്തിലില്ല എന്ന എൻ്റെ അറിവ് എൻ്റെ നഷ്ടബോധത്തിനും അസൂയയ്ക്കും ആഴമേറ്റുന്നു. എനിക്ക് വയസ്സാകേണ്ട, മരിക്കേണ്ട, എനിക്ക് ജീവിച്ചിരിക്കാൻ മാത്രമാണ് ഇഷ്ടം, കൂട്ടുകാരെ… ജീവിച്ചിരിക്കാനുള്ള കൊതി എൻ്റെ കണ്ണുനിറയ്ക്കുന്നു.

ജാതിമതലിംഗവർണ വിവേചനങ്ങൾ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങൾ ചെയ്യാതെ, ജീവിക്കും. സേനകൾ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും.

മനുഷ്യർ ഇനി എന്തെല്ലാം കണ്ടുപിടിക്കും!! ഗോളാന്തര യാത്രകൾ സാധാരണമാകും കടലിന്നടിയിൽ മീനുകളെപോലെ ജീവിക്കും സുന്ദരമായ സിനിമകൾ എടുക്കും നല്ല നല്ല പാട്ടുകൾ ഉണ്ടാക്കും പുത്തൻ രുചികളുള്ള കറികൾ കണ്ടുപിടിക്കും ജാതിമതലിംഗവർണ വിവേചനങ്ങൾ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങൾ ചെയ്യാതെ, ജീവിക്കും. സേനകൾ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും വയസ്സന്മാർക്കുവേണ്ടി അതിർത്തികളിൽ ജീവിതം തുലക്കാതെ തേരാപാരാ കളിച്ചുനടക്കും പ്ലാസ്റ്റിക്കിൻ്റെ കഴിവും എന്നാൽ അത്രകണ്ട് അപകടവുമില്ലാത്ത വസ്തുക്കൾ കണ്ടുപിടിക്കും ഭൂമിതന്നെ അതിരായ ഭരണസൗകര്യാർത്ഥമുള്ള രാജ്യങ്ങൾമാത്രം ഉണ്ടാക്കും. ജനിതക എൻജിനീയറിങ്ങ്‌ കൊണ്ട് രോഗങ്ങളെ മറികടക്കും പുത്തൻ ജീവരൂപങ്ങളെ വിളയിച്ചെടുക്കും നാനോ സാങ്കേതിക വിദ്യകൊണ്ട് പുതുപുത്തൻ ഭൗതികവസ്തുക്കൾ നിർമ്മിച്ചെടുക്കും കൃത്രിമ ബുദ്ധികൊണ്ട് വ്യത്യസ്തതരത്തിലുള്ള റോബോട്ടുകളാൽ വിരസവും കഠിനവുമായ ജോലികളിൽ നിന്നും ജനസാമാന്യത്തെ മോചിപ്പിക്കും. ധനം ചുരുക്കം ചില കൈകളിൽ കുന്നുകൂട്ടാതെ എല്ലാവർക്കുംവേണ്ടി വിനിയോഗിക്കും ദൈനംദിന കർമ്മങ്ങളിൽ നിന്നും മോചനം നേടിയ ജനങ്ങള്‍ അവരവർക്കിഷ്ടമായ സൃഷ്ടിപ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ട് ആഹ്ളാദഭരിതരായി ജീവിക്കും. സൃഷ്ടിപരമായ പ്രവർത്തികളാൽ എല്ലാവരും പരസ്പരം സന്തോഷിപ്പിക്കും. മരണം തന്നെ ചിലപ്പോൾ ഒഴിവായിപ്പോയി എന്നും വരാം. എന്നാൽ ഇതൊക്കെ അനുഭവിക്കാതെ ഞാനാകട്ടെ മരിച്ചുപോകുകതന്നെ ചെയ്യും, നേരത്തെ ജനിച്ചതുകൊണ്ടുമാത്രം മരിച്ചുപോകും. ഇതൊക്കെ ഓർത്തു ഞാൻ എങ്ങനെ മരിക്കും!! കരയുകയേ നിവർത്തിയുള്ളു…

2017 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍

എങ്കിലും മരണത്തിൻ്റെ കാലൊച്ച ഞാൻ കേട്ടു തുടങ്ങി, അതിൻ്റെ ആശ്ലേഷത്തിലൊതുങ്ങാൻ ഞാൻ ഒരുങ്ങട്ടെ. എൻ്റെ സുഹൃത് ഡോ.സന്തോഷ് കുമാറുമായുള്ള എൻ്റെ ചർച്ചകൾ ഇത്തരമൊരു കത്തെഴുതേണ്ട സാമൂഹിക ആവശ്യത്തെക്കുറിച്ചു എനിക്ക് ബോധ്യമുണ്ടാക്കിത്തന്നു, അക്കാരണത്താൽ ഇതിവിടെ കുറിക്കുന്നു.

ഒരപകടംപറ്റി പെട്ടെന്ന് മരിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ഉപയോഗ്യമായ ഏതവയവവും എൻ്റെ ശരീരത്തിൽ നിന്നും എടുക്കുവാൻ എതു ആശുപത്രിയിലെ ഏതു ഡോക്‌ടർക്കും എൻ്റെ ബന്ധുമിത്രാദികളോട് ചോദിക്കാതെ തന്നെ എടുക്കുവാനുള്ള അവകാശം നൽകുന്നു. കാലതാമസമൊഴിവാക്കി അവയവ നഷ്ടമുണ്ടാക്കാതെ ഉപയോഗപ്രദമാകാനാണിത് ഇങ്ങനെ എഴുതുന്നത്.

നന്നായി രസിച്ചു ജീവിച്ച ഒരുവനാണ് ഞാൻ അതിനാൽ ഇനി എന്നെക്കാളും ജീവിച്ചിരിക്കാൻ മറ്റൊരാൾക്കാണ് കൂടുതൽ അവകാശം, അക്കാരണത്താൽ അവയവങ്ങൾ എടുക്കാൻ മടിക്കേണ്ട.

മാരകമായ രോഗമോ അപകടമോ ഉണ്ടായാൽ ഒരുതിരിച്ചുവരവിന്‌ 80% സാധ്യത മാത്രമേയുള്ളൂ എന്ന് മുന്നിൽ രണ്ട് ഡോക്ടർമാർ സമ്മതിക്കുകയാണെങ്കിൽ (ഇനി ഇതിന്റെ മുകളിൽ സൂക്ഷ്മചർച്ച ചെയ്ത് ശരി തെറ്റുകൾ കണ്ടെത്താനുള്ള ഒരു തർക്കം ആവശ്യമില്ലാ, എന്നെ മരണത്തിന് വിട്ടുകൊടുക്കുക, കൊന്നാലും കുഴപ്പമില്ല, ഞാൻ ജീവിച്ചു കഴിഞ്ഞതാണ്, മറക്കണ്ട.) പ്രവേശവൈദ്യചികിത്സാരീതികൾ(invasive) ഒട്ടും അവലംബിക്കേണ്ടതില്ല, വെന്റിലേറ്ററിൽ ഘടിപ്പിച്ചു ജീവൻ നിലനിർത്തേണ്ടതില്ല. പകരം മറ്റുള്ളവർക്ക് ഉപയോഗപ്രദമായരീതിയിൽ അവയവങ്ങൾ എടുത്ത് മരണത്തിനു വിട്ടുകൊടുക്കാൻ ഞാൻ ആവശ്യപ്പെടുന്നു.

ഇനി രോഗം വന്നു ആശുപത്രിയിൽ കിടക്കുകയാണെങ്കിൽ മയക്കുമരുന്ന് തന്നു വേദന അറിയാതെ കിടത്തുക. നന്നായി രസിച്ചു ജീവിച്ച ഒരുവനാണ് ഞാൻ അതിനാൽ ഇനി എന്നെക്കാളും ജീവിച്ചിരിക്കാൻ മറ്റൊരാൾക്കാണ് കൂടുതൽ അവകാശം, അക്കാരണത്താൽ അവയവങ്ങൾ എടുക്കാൻ മടിക്കേണ്ട. ഈ പ്രപഞ്ചത്തിനോട് എന്നും കടപ്പെട്ടവനാണെന്ന എൻ്റെ അറിവ് മറ്റൊരാൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കുവാൻ ഒരു മടിയും തോന്നിപ്പിക്കുന്നില്ല. അയതിനാൽ ദയാമരണം വരിക്കുവാൻ എന്നെ സഹായിക്കുക.

മൈത്രേയൻ ജയശ്രീ കനി കുസൃതി

വളരെ അധികം ചെലവ് ചെയ്തു കുറേ ദിവസം എനിക്കും മറ്റുള്ളവർക്കും ഒരുപയോഗവുമില്ലാതെ ആശുപത്രിക്കാർക്ക് മാത്രം ഉപയോഗപ്രദമായി ഞാൻ ജീവിച്ചിരിക്കേണ്ട ഒരാവശ്യവുമില്ല. മനുഷ്യകുലത്തിലെ ഒരു വ്യക്തി എന്ന നിലയിലും ആധുനിക സമൂഹത്തിലെ പൗരനെന്ന നിലയിലും എൻ്റെ പണി പൂർത്തീകരിച്ചതായി ഞാൻ മനസിലാക്കുന്നു. അയതിനാൽ എന്ന് വേണമെങ്കിലും എനിക്ക് ഇനി ജീവിതത്തിൽനിന്നും വിരമിക്കാം.

ഉപയോഗപ്രദമായ അവയവങ്ങൾ എടുത്തശേഷം ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ കൊടുക്കാവുന്നതാണ്. വെർച്ച്വൽ റീയാലിറ്റിയുടെയും ഓഗ്മെന്റഡ് റീയാലിറ്റിയുടെയും കാലത്തു ഇത് അത്ര വലിയ കാര്യമല്ല എന്നറിയാം. എങ്കിലും പറയുകയാണ്. യഥാർത്ഥത്തിൽ, ഞാൻ തിന്ന മീനുകൾക്ക് പകരം എൻ്റെ ശരീരം കടലിലെറിയുകയാണ് വേണ്ടത്, പക്ഷേ അതിന് ചിലവേറും ആയതിനാൽ പെട്ടിയിലിടാതെ മറ്റു സൂക്ഷ്മജീവികൾക്ക് തിന്നാൻ കഴിയുന്ന രീതിയിൽ കുഴിച്ചിടുക.

ഞാനൊരു യശോയാർത്ഥിയല്ല അക്കാരണത്താൽ ഓർമിക്കപ്പെടാൻ ഒട്ടും ആഗ്രഹിക്കുന്നില്ല, അനുസ്മരണകുറിപ്പുകളോ ആസ്ഥാനങ്ങളോ അവാർഡുകളോ ഒന്നും തന്നെ ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

പെട്ടികൂട്ടാൻ ഒരുമരം മുറിക്കാതിരിക്കട്ടെ. ഒരു മരം നടാവുന്നതാണ്. പക്ഷേ അടയാളപ്പെടുത്തുന്ന രീതിയിലാകരുത്. തനിക്കുപോകാൻ സ്വർഗ്ഗവും ശത്രുക്കളെ ഇടാൻ നരകവും തീർത്തു, മരണത്തെ വല്ലാതെ ഭയപ്പെട്ടിരുന്ന നമ്മുടെ പൂർവികർ ഭൂമിയിൽ പണിതുകൂട്ടിയ അടയാളക്കൂമ്പാരങ്ങളുടെ നടുവിൽ അല്പംപോലും അടയാളം അവശേഷിപ്പിക്കാതെ മറ്റുജീവികളെപ്പോലെ ഞാനും മറയട്ടെ, ഒരു തുള്ളി വെള്ളമോ നദിയോ കടലിൽ ചേരുന്നതുപോലെ.

Maitreyan/Dhanya Varma | The Happiness Project | Kappa TV

ഞാനൊരു യശോയാർത്ഥിയല്ല അക്കാരണത്താൽ ഓർമിക്കപ്പെടാൻ ഒട്ടും ആഗ്രഹിക്കുന്നില്ല, അനുസ്മരണകുറിപ്പുകളോ ആസ്ഥാനങ്ങളോ അവാർഡുകളോ ഒന്നും തന്നെ ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. നിരന്തരം അംഗീകാരം തേടുന്ന ഒരു സംഘജീവിയോടാണ് ഞാനിത് പറയുന്നതെന്ന് അറിഞ്ഞു കൊണ്ടുതന്നെ പറയുകയാണ്. പറഞ്ഞതോർത്തു ഞാൻ ഒന്ന് ചിരിച്ചോട്ടെ, ഈ പറഞ്ഞത് ‘ഒരാഗ്രഹചിന്ത’യാണെന്ന് കൂട്ടിക്കോ…

മറ്റു ജീവികളെ തിന്നു ജീവിച്ച എൻ്റെ ശരീരം നിലവിലുള്ള ജീവികൾക്ക് ആഹാരമാക്കാൻ അവകാശപ്പെട്ടതാണെന്നും എനിക്കറിയാം, എങ്കിലും കുറച്ചാഴത്തിൽ കുഴിച്ചിടുക, മറ്റു മനുഷ്യർക്ക് ബുദ്ദ്ധിമുട്ടാകാതെ കിടക്കട്ടെ… വളരെ അധികം സന്തോഷത്തോടെ, എൻ്റെ ആഗ്രഹങ്ങൾ നിറവേറിത്തരുമെന്ന പ്രതീക്ഷയോടെ…

സ്നേഹപൂർവ്വം
മൈത്രേയൻ
ഭൂമി
9447094417
maitreyamaitreyan@gmail.com


An appeal to all those peers of mine who feel social responsibility

I couldn’t die and don’t want to die, I love life deeply and immensely.

Dear Friends,
68 years! I couldn’t believe I have reached 68 years old, how time flies. I love life immensely for I am certain that it is the only ‘experience’ in the whole of the universe. Death brings the final curtain to this brief episode called personal life. I have already given the baton to the next generation and am watching the game from the side benches.

I love these billions of stars sparkling from horizon to horizon, the glorious sunrises and sunsets, the cool moon making me dizzy with love, the emerald green oceans, the roaring waves, the beautiful stretches of beaches, the misty blue mountains, the mysterious forest trails, the wet green grasses, the changing seasons, the gurgling streams, the chirping birds, the mooing cows, the incessant cicadas, the bustling crowds, the lonely deserts, the smelly streets, the delicious fruits, the magical mushrooms, the burning, intense love, the pain of separation, the heat of jealousy, oh! I couldn’t die thinking of anything life could cast over my path. Life is exhilarating, it is full to the brim. I couldn’t die and don’t want to die, I love life deeply and immensely.

Then, what all humans will invent in the future!! I couldn’t wait….they will travel to other planets, live under the oceans like fish, invent all types of robots to lift the common people from the dreary and heavy chores of mundane life, no more digging in the mines, work in the sewers or chemical industries. Clean cities of the future, electric cars and no carbon emitting exhausts. Food for all in all conditions, genetically suitable plants modified to suit the circumstances, answers to all genetic diseases, prosthetic implants of all sorts and varieties. Personal travelling machines without sound and making no pollution, no more accidents. They will make movies where as a viewer you can participate, will make music truly of the spheres…no, I couldn’t even dream of all the possibilities that can be achieved…what a brave new world it will be!. People free of mundane life will live peacefully without wars and violence, they will indulge in all creative endeavors where flights of fantasy will take you to, everyone truly will become the keeper of the other. Wealth concentrated in a few hands will have no meaning and hence happiness is no more chased; yes, it will be only adventure into space that will determine our life…all the dreams of the afterlife will be realized here. We may even conquer death….:) Hmmm….yet I have to die because I am born too early….so let me prepare for the death waiting in the wings.

I had an in-depth discussion with my friend Dr. Santhosh Kumar on death and how as modern citizens we should prepare for death, never to leave our friends in the dark about what and how to act when death strikes imminently and decisively.

By accident or by fatal strokes if I die, I am giving permission to all doctors in all hospitals anywhere my body will be taken, will have the right to remove any part of my body, which can be of use to other humans. They don’t have to wait for any permission from my friends or relatives to ask. This is given solely because time in delay will render the organs useless, hence they have the right to remove it as early as possible.

An illness from which I have no return to normalcy, if two out of three doctors agree, they can stop all life supporting systems and start removing the useful organs from my body. All invasive operations can be avoided including the use of ventilators. I have lived fruitfully and I totally enjoyed living, there is no need to extend it without the quality I right now enjoy. I am totally satisfied with my life.

Till death comes, please administer painkilling drugs, don’t worry about the ‘consequences’ of the administered drugs. I don’t need or want to prolong life unnecessarily just to stay alive. I have done my bit and it is time to retire. Please help me die without pain, assist me to die, these are requests to doctors everywhere. Don’t waste useful, scarce resources to keep me alive, use it on young, healthy people. Life continues through the next generation, through the young, so there is no need for me to stay alive.

After removing useful organs, my body can be given to medical students to study, yes I know, in these times of virtual and augmented reality it is not much use, still if useful, please do the necessary. I know my body is food for other living beings, just as I was eating a lot of them, so don’t burn it but just put it in a pit deep enough, so that it won’t smell making trouble for others. Don’t cut a tree to make a box, just straight into a pit.

I would love someone to plant a tree there, but don’t make it conspicuous, any simple tree will suffice. Humans don’t want to die, so they live in myths of the afterlife and want to leave memorials all over the beautiful earth making it clutter. Please, my friends, never erect anything in memory of me either over the earth nor in the minds of the people. Just allow me to melt into the earth like all other living beings, like a drop of water joining the ocean, traceless…

With a lot of expectations that my friends and others will fulfill my requests, in hope and love let me disappear…

Love
Maitreya

4.8 4 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments