ചെറിയ ചാറ്റൽ മഴയുണ്ട്. എന്നാലും ചൂടിനൊരു കുറവുമില്ല. ഹോസ്റ്റലിലെ ഏറ്റവും മുകളിലെ നിലയിലുള്ള മുറിയായതിനാൽ ചൂട് നന്നായി അറിയാം. ഫാൻ നിന്നപ്പോൾ കയ്യിലെ പുസ്തകം മടക്കി പുറത്തേക്ക് നോക്കിയിരുന്നു.

എവിടെയായാലും കട്ടിൽ ജനാലക്കടുത്തു തന്നെ നീക്കിയിടുന്നതിന് ഒരുപാട് ഉദ്ദേശങ്ങൾ ഉണ്ട്! ഒരുപാട് വാഹനങ്ങൾ തിരക്കിട്ട് പോകുന്നു. കയ്യിൽ വലിയ ബാഗുമായി ബസ്സിറങ്ങി വരുന്ന അച്ഛനും മകളുമാണെന്ന് തോന്നിക്കുന്നവരെ ആദ്യം ശ്രദ്ധിച്ചില്ല. പിന്നെയാണ് അവർ ഹോസ്റ്റലിലേക്കുള്ള ഗേറ്റിനടുത്തേക്ക് നടക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞത്. പുതിയ അഡ്മിഷൻ ആകും. പെൺകുട്ടിയുടെ മുഖത്ത് ചിരിയില്ല. അച്ഛൻ ചിരിക്കുന്നുണ്ട്. അവളുടെ കയ്യിലെ ബാഗ് കൂടെ വാങ്ങി ഉള്ളിലേക്ക് കയറി. അവിടെ എന്താണ് നടക്കുന്നതെന്ന് താഴെ പോയി നോക്കണം. വയ്യ. ആരെങ്കിലും പുറത്തു വരുന്നത് വരെ വഴിയേ പോകുന്നവരെ നോക്കി ഇരിക്കാമെന്ന് തീരുമാനിച്ചു.

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടെ പുറത്ത് വന്നു. കയ്യിൽ ബാഗ് ഇല്ല. പകരം അയാളുടെ കയ്യിൽ ഒരു ചെറിയ നീല കവർ. ചാറ്റൽ മഴ കാരണം അയാൾ കുട നിവർത്തി. അവൾ താഴെ ഇറയത്ത് നിൽക്കുകയാണ്. കാണാൻ കഴിയുന്നില്ല. അയാളുടെ ചിരിക്കുന്ന മുഖം മാറിയിട്ടുണ്ട്. ഒരു പരുക്കൻ ശബ്ദം പുറത്തു വന്നു. ചുമച്ചതാണ്. എന്തോ രഹസ്യമായി പറഞ്ഞു. കുറച്ചു മുന്നിലേക്ക് നടന്നു. തിരിഞ്ഞു,

” അടുത്താഴ്ച്ച ഒറ്റക്ക് പോരാൻ പേടിണ്ടേ വിളിക്കൂണ്ടൂ…”
” ചോറൊക്കെ നേരത്ത് കഴിക്കണട്ടോ “
ചിരിക്കുന്നു.
“ന്നി ഒന്നും വാങ്ങാല്ലല്ലോ ലേ”
ഇറയത്ത് നിന്ന് ചെറിയ മറുപടികൾ.

പിന്നെയും ചിരിക്കുന്നു.
ഒന്നുടെ തിരിച്ചു വരുന്നു. അവളുടെ തോളിൽ പിടിച്ചു എന്തോ സ്വകാര്യം പറയുന്നു. കൈ കൊണ്ട് തോളിൽ തട്ടുന്നു. ചിരിക്കുന്നു. പെട്ടന്ന് ഗേറ്റ് കടന്ന് പോകുന്നു. അവൾ ഉള്ളിലേക്ക് കയറുന്നു.

ഗേറ്റിൽ നിന്നും ബസ് കയറാൻ നടക്കുകയാണ്. കണ്ണ് രണ്ടും അവൾ കയറിപ്പൊയ വാതിലിനടുത്തേക്ക് തന്നെയാണ്. മുന്നിലൂടെ ആദ്യത്തെ ബസ് പോയത് അറിഞ്ഞില്ല. അറിയാതെ പോയ 3 ബസ്സുകളെ ഓർമിക്കാതെ തിരക്കുള്ള ഒന്നിൽ കയറി ഹോസ്റ്റൽ കഴിയുവോളം നോക്കുന്നു.

ഫാൻ കറങ്ങാൻ തുടങ്ങി. പുസ്തകം എടുത്തു വീണ്ടും വായിക്കുന്നു. വായിച്ചു വായിച്ചു വായിച്ചത് എന്താണെന്ന് അറിയാതെ വരുന്നു. പുസ്തകം മാറ്റി പേപ്പർ എടുത്ത് വെറുതെ കുത്തിവരയുന്നു. പിന്നെയും മഴ മുറുകി, ഫാൻ നിൽക്കുന്നു. വര തുടർന്നു കൊണ്ടേ ഇരിക്കുന്നു…

ഒരു ദിവസം രാവിലെ കോളേജിൽ പോകുമ്പോൾ ബസ്സിൽ നിന്നും ഒരു മിന്നായം പോലെയേ കണ്ടുള്ളു. പക്ഷേ, കണ്ട ഈ കാഴ്ച മനസ്സിൽ നിന്നും ഇറങ്ങി പോകുന്നില്ല. 
കടകളോ ആളുകളോ ഇല്ലാത്ത വഴിയോരത്ത് വലിയൊരു മരത്തിനു ചുവട്ടിൽ ഒരു m80. അതിന് മുകളിൽ രണ്ടു വലിയ കുട്ടക്കൾ ചാക്കുനൂലു കൊണ്ട് കെട്ടിവെച്ചിരിക്കുന്നു. ഉള്ളിൽ എന്താണ് എന്ന് ശ്രദ്ധിച്ചില്ല. 
എന്നാൽ, 
മരത്തിനടിയിലെ സമൃദ്ധമായ വേരുകൾക്കിടയിൽ ഒരാൾ കാലുകൾ നീട്ടി ലാവിഷമായി ഇരിക്കുന്നത് കണ്ടു. കയ്യിൽ ഒരു പുസ്തകം !

ഒരിക്കലും വരയ്ക്കണമെന്ന് ആഗ്രഹിച്ചതല്ല ഓരോ ദിവസവും വരച്ചുകൊണ്ടിരിക്കുന്നത്.
അറിയാതെ കണ്ണിൽ പെടുന്ന കാഴ്ചകളാണ്.
അതിൽ വേദനിപ്പിക്കുവ കൂടുതൽ നേരം മനസ്സിൽ തങ്ങി നിൽക്കുന്നു.
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്.
ഇതെല്ലാം എന്നോ നിരോധിച്ചവയാണ്.
പക്ഷേ, ഗ്രാമങ്ങളിൽ ഇന്നും ഇവരെ കൈകൊട്ടി വിളിച്ചു വീട്ടിൽ കയറ്റി ആടിപ്പിക്കുന്നു — വേദനിപ്പിക്കുന്നു.

ജനലുകൾ ഒരുപാട് ഇഷ്ട്ടമാണ്. എവിടെ കണ്ടാലും അവിടെ പോയി നോക്കും. ഓരോ ജനലിനു പുറത്തേയും കാഴ്ചകൾ വ്യത്യസ്തമാണ്. പല കഥകൾ പറയുന്ന ജനലുകൾ ഉണ്ട്. ആ ഒരു ഇഷ്ടം കൊണ്ട് വരച്ച acrylic painting ആണ് ഇത്. ജനലുകൾ തുറന്ന് ഇടുന്നത് സ്വതന്ത്രത്തിന്റെ അടയാളമായി കാണുന്നു. പറന്ന് ഉയരാൻ ഉള്ള ഇടം…

ആർത്തവ സമയം എന്നത് ഒളിപ്പിച്ചു വെക്കേണ്ട ഒന്നല്ല എന്ന അറിവ് വളരെ വൈകിയാണ് ഉണ്ടായത്. അത് ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളേയും പോലെ ഒന്ന് മാത്രമാണ് എന്നും ഉള്ള തിരിച്ചറിവിൽ ഈ വേദന സഹിക്കുന്ന എല്ലാ സ്ത്രീകളെയും ഓർത്തു കൊണ്ട് water color ഉപയോഗിച്ച് വരച്ചതാണ്.

“ദാഹം” എന്നാണ് ഈ ചിത്രത്തിന് നൽകിയ പേര്. ഈ ചൂടിൽ വേര് വരെ പിഴിത് ബാക്കിയായ തുള്ളി പോലും വിഴുങ്ങുന്ന സാഹചര്യം . ഇത് വെള്ളത്തിന്റെ കാര്യത്തിൽ മാത്രം അല്ല, മറ്റെന്തിലും മനുഷ്യനുള്ള ആർത്തി കൊണ്ടു വരുന്ന അവസ്ഥ കാണിക്കാൻ ശ്രമിച്ചു.

ചിന്തിച്ചു കാട് കയറുന്ന സ്വഭാവം ചെറുപ്പം മുതൽ ഉള്ളതാണ്. അങ്ങനെ ഉള്ളവരെയും ഒരുപാട് അറിയാം. എപ്പോഴും മനോഹരമായ ആഗ്രഹങ്ങൾ മാത്രം ചിന്തിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ അവിടെ പുസ്തകങ്ങൾ ആണ് കൂടുതലായും ഉണ്ടാകുക.

എല്ലാം തന്നെ ശേഷം, എല്ലാം ചെയ്ത ശേഷം, അവർ എന്നോട് വരയ്ക്കാൻ പറഞ്ഞു!

The opposite !

3.8 5 votes
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Juval

❣️